മുംബൈ:ലോകത്ത് ഏതൊരു ടീമും ആഗ്രഹിക്കുന്ന ഒരു ബൗളിങ് യൂണിറ്റാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ടീം ഇന്ത്യയുടേതെന്ന് ശ്രീലങ്കന്‍ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് (Chris Silverwood Praised Indian Bowling Unit). ലോകകപ്പ് പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ ഏഴാമതുള്ള ശ്രീലങ്കയെ നേരിടാനിരിക്കെയാണ് ഇന്ത്യന്‍ ബൗളര്‍മാരെ പ്രശംസിച്ച് ലങ്കൻ പരിശീലകന്‍ രംഗത്തെത്തിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ന് (നവംബര്‍ 2) ഉച്ചയ്‌ക്ക് രണ്ടിനാണ് ഇന്ത്യ ശ്രീലങ്ക മത്സരം നടക്കുന്നത്.
ഈ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ബൗളിങ് യൂണിറ്റ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ പേസ് നിര ഇതുവരെ ആറ് മത്സരങ്ങളില്‍ നിന്നും 36 വിക്കറ്റാണ് നേടിയത്. ജസ്‌പ്രീത് ബുംറ (14), മുഹമ്മദ് ഷമി (9), മുഹമ്മദ് സിറാജ് (6) എന്നിവരാണ് പേസര്‍മാരില്‍ വിക്കറ്റ് വേട്ടയില്‍ മുന്നില്‍.
കുല്‍ദീപ് രവീന്ദ്ര ജഡേജ സഖ്യവും എതിരാളികളെ കറക്കി വീഴ്‌ത്താന്‍ കേമന്‍മാരാണ്. ആറ് മത്സരത്തില്‍ നിന്നും കുല്‍ദീപ് യാദവ് 10 വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ എട്ട് വിക്കറ്റാണ് സ്വന്തമാക്കിയത്.
'വളരെ കരുത്തുറ്റ ഒരു ബൗളിങ് യൂണിറ്റാണ് ഇന്ത്യയുടേത്. ലോകത്തിലെ ഏതൊരു ടീമും ഇതുപോലൊരു ബൗളിങ് നിരയെ ആഹ്രഹിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച വെല്ലുവിളിയാണ് ഇന്ത്യയ്‌ക്കെതിരായ മത്സരം.