മുംബൈ :ഓസ്‌ട്രേലിയക്കെതിരായ വനിത ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര വിജയവുമായി ടീം ഇന്ത്യ (India W vs Australia W). വാങ്കഡെ സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത് (India W vs Australia W One Off Test Result). 75 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 18.4 ഓവറിൽ ജയം സ്വന്തമാക്കുകയായിരുന്നു.
38 റണ്‍സ് നേടിയ സ്‌മൃതി മന്ദാനയാണ് (Smriti Mandana) രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇന്ത്യന്‍ വനിതകള്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റില്‍ നേടുന്ന ആദ്യത്തെ വിജയമാണിത് (India Women's Team First Win Against Australia In Test Cricket).
മത്സരത്തിന്‍റെ നാലാം ദിനമായിരുന്നു ഇന്ന്. 233-5 എന്ന നിലയിലാണ് ഓസ്‌ട്രേലിയ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. സ്കോര്‍ ബോര്‍ഡിലേക്ക് 28 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ ഓസീസിന് ശേഷിക്കുന്ന വിക്കറ്റുകളെല്ലാം നഷ്‌ടമായി. നാല് വിക്കറ്റെടുത്ത സ്നേഹ റാണയുടെയും (Sneha Rana) രണ്ട് വിക്കറ്റുകള്‍ വീതം നേടിയ രാജേശ്വരി ഗെയ്‌ക്‌വാദ് (Rajeswari Gaykwad) ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (Harmanpreet Kaur) എന്നിവരുടെ ബൗളിങ് പ്രകടനമാണ് പേരുകേട്ട ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തത്.
75 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യന്‍ വനിതകളെ രണ്ടാം ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ വിറപ്പിക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചു. ആദ്യ ഓവറിലെ നാലാം പന്തില്‍ ഷഫാലി വര്‍മയെ അലീസയുടെ കൈകളില്‍ എത്തിച്ച് കിം ഗാര്‍ത്ത് ഇന്ത്യയ്‌ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. നാല് പന്തില്‍ നാല് റണ്‍സായിരുന്നു ഷഫാലിയുടെ സമ്പാദ്യം.