കേരളം

kerala

ETV Bharat / sports

ICC Team Ranking | ഏകദിന, ടി20 റാങ്കിങ്ങില്‍ നാലാം സ്ഥാനത്ത് തുടര്‍ന്ന് ഇന്ത്യന്‍ വനിതകള്‍ - ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം

ഐസിസി വനിത ഏകദിന, ടി20 ക്രിക്കറ്റ് റാങ്കിങ് പോയിന്‍റ് മെച്ചപ്പെടുത്തി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം

India team ranking in ICC  India team ODI ranking  India team T20I ranking  India cricket team rank  India women team ranking in ICC  ICC team ranking  ഐസിസി ടീം റാങ്കിങ്  ഐസിസി  ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം  ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ഏകദിന റാങ്കിങ്
ICC team ranking: ഏകദിന, ടി20 റാങ്കിങ്ങില്‍ നാലാം സ്ഥാനത്ത് തുടര്‍ന്ന് ഇന്ത്യന്‍ വനിതകള്‍

By

Published : Oct 1, 2022, 4:42 PM IST

ദുബായ് : ഐസിസി വനിത ഏകദിന, ടി20 ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യ നാലാം സ്ഥാനം നിലനിര്‍ത്തി. ശനിയാഴ്ച പുറത്തുവിട്ട വാർഷിക അപ്‌ഡേറ്റില്‍ ഇരുഫോര്‍മാറ്റിലും റേറ്റിങ് പോയിന്‍റ് മെച്ചപ്പെടുത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഏകദിന റാങ്കിങ്ങിൽ ഒരു റേറ്റിങ് പോയിന്‍റ് നേടിയ ഇന്ത്യയ്ക്ക് 104 റേറ്റിങ്‌ പോയിന്‍റായി.

ടി20 ഫോര്‍മാറ്റില്‍ നാല് റേറ്റിങ് പോയിന്‍റ് നേടിയ സംഘത്തിന് 266 റേറ്റിങ്‌ പോയിന്‍റുണ്ട്. ഏകദിനത്തില്‍ റെക്കോഡ് റേറ്റിങ്‌ പോയിന്‍റോടെ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 170 പോയിന്‍റാണ് ഓസീസിനുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയേക്കാള്‍ 51 പോയിന്‍റ് അധികമാണിത്. 119 പോയിന്‍റാണ് ദക്ഷിണാഫ്രിക്കയ്‌ക്ക്. 116 റേറ്റിങ് പോയിന്‍റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുണ്ട്. 101 റേറ്റിങ് പോയിന്‍റുമായി ന്യൂസിലാന്‍ഡ് അഞ്ചാമതാണ്.

also read: ജസ്പ്രീത് ബുംറ ഫെരാരിയെപ്പോലെ; ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടുമെന്ന് സൽമാൻ ബട്ട്

ടി20 റാങ്കിങ്ങില്‍ 299 റേറ്റിങ്‌ പോയിന്‍റുമായി ഓസീസ് ഒന്നാമത് തുടരുകയാണ്. ഇംഗ്ലണ്ട് (281 റേറ്റിങ് പോയിന്‍റ്) രണ്ടും ന്യൂസിലാന്‍ഡ് (271 റേറ്റിങ് പോയിന്‍റ്) മൂന്നും സ്ഥാനത്താണ്. 246 റേറ്റിങ് പോയിന്‍റുമായി ദക്ഷിണാഫ്രിക്കയാണ് അഞ്ചാം സ്ഥാനത്ത്.

ABOUT THE AUTHOR

...view details