കേരളം

kerala

ETV Bharat / sports

ഇന്ത്യ- വിൻഡീസ് ട്വന്‍റി-20: ഇരട്ട റെക്കോര്‍ഡിനരികെ രോഹിത് ശര്‍മ്മ - ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്

ഇന്ന് വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ മൂന്ന് സിക്‌സര്‍ കൂടി നേടിയാല്‍ രോഹിത് ശര്‍മ്മയ്‌ക്ക് ഏതെങ്കിലുമൊരു ടീമിനെതിരെ ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലെത്താം.

ind vs wi t20  rohit sharma close to double record  ഇരട്ട റെക്കോര്‍ഡിനരികെ രോഹിത് ശര്‍മ്മ  രോഹിത് ശര്‍മ്മ  ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്  hitman
ഇന്ത്യ- വിൻഡീസ് ട്വന്‍റി: ഇരട്ട റെക്കോര്‍ഡിനരികെ രോഹിത് ശര്‍മ്മ

By

Published : Feb 18, 2022, 1:06 PM IST

കൊല്‍ക്കത്ത:വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്‍റി-20 പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രം നായകന്‍ രോഹിത് ശര്‍മ്മയാണ്. രാജ്യാന്തര ടി-20 റണ്‍വേട്ടയില്‍ മുന്‍ നായകന്‍ വിരാട് കോലിയുമായി ഇഞ്ചോടിഞ്ച് പോരടിക്കുന്ന രോഹിത് രണ്ട് റെക്കോര്‍ഡുകള്‍ക്ക് അരികെയാണ്.

ഇന്ന് വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ മൂന്ന് സിക്‌സര്‍ കൂടി നേടിയാല്‍ രോഹിത് ശര്‍മ്മയ്‌ക്ക് ഏതെങ്കിലുമൊരു ടീമിനെതിരെ ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലെത്താം.

ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്, അഫ്‌ഗാന്‍റെ ഹസ്രത്തുള്ള സസായി എന്നിവരെയാണ് ഹിറ്റ്‌മാന്‍ പിന്തള്ളുക. ഫിഞ്ച് ഇംഗ്ലണ്ടിനെതിരെയും സസായി അയര്‍ലന്‍ഡിനെതിരെയും 34 സിക്‌സറുകള്‍ നേടിയെങ്കില്‍ രോഹിത് വിന്‍ഡീസിനെതിരെ 32 എണ്ണമാണ് ഇതുവരെ അടിച്ചുകൂട്ടിയത്.

മത്സരത്തില്‍ മറ്റൊരു നേട്ടം കൂടെ രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. 36 റണ്‍സ് കൂടി നേടിയാൽ രാജ്യാന്തര ടി20യില്‍ ഏതെങ്കിലുമൊരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തമാക്കാം. ഇംഗ്ലണ്ടിനെതിരെ 594 റണ്‍സ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചാണ് ഈ നേട്ടത്തിലെത്തിയ ആദ്യ താരം. വിന്‍ഡീസിനെതിരെ രോഹിത്ത് 559 റണ്‍സ് നേടിയിട്ടുണ്ട്.

ALSO READ:കോലി കളം നിറയുമോ?; ടി20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ നാളെ വിന്‍ഡീസിനെതിരെ

ABOUT THE AUTHOR

...view details