കൊൽക്കത്ത :ഇന്ത്യ-ന്യൂസിലാൻഡ് (India vs New Zealand) ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ക്യാപ്‌റ്റൻ രോഹിത് ശർമയ്ക്ക്(Rohit Sharma) ടോസ് ലഭിക്കുന്നത്.
കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. മികച്ച ഫോമിൽ കളിക്കുന്ന കെ.എൽ രാഹുൽ(KL Rahul), രവിചന്ദ്ര അശ്വിൻ(R Aswin) എന്നിവർക്ക് പകരം ഇഷാൻ കിഷൻ(Ishan kishan), യുസ്‌വേന്ദ്ര ചാഹൽ(Yuzvendra Chahal) എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.
ടിം സൗത്തി(Tim Southee) ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല. പകരം മിച്ചൽ സാന്‍റ്നറാണ് ന്യൂസിലൻഡ് ടീമിനെ നയിക്കുന്നത്. സൗത്തിക്ക് പകരം ലോക്കി ഫെർഗൂസൻ ടീമിൽ ഇടം പിടിച്ചു.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പരമ്പര സ്വന്തമാക്കാനാകും ഇന്ത്യ ശ്രമിക്കുക. മറുവശത്ത് ഇന്നത്തെ മത്സരത്തിൽ ആശ്വാസ ജയം തേടാനാകും ന്യൂസിലാൻഡ് ശ്രമിക്കുക.