അഹമ്മദാബാദ്: ഫെബ്രുവരി 6 മുതൽ 11 വരെ ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ കാണികളെ അനുവദിക്കില്ലെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ. നിലവിലെ സാഹചര്യത്തിൽ സ്റ്റേഡിയത്തിനുള്ളിലേക്ക് കാണികളെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും അതിനാൽ അടച്ചിട്ട വേദികളിൽ മത്സരം നടത്തുമെന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ട്വിറ്ററിലൂടെ അറിയിച്ചു.
'വെസ്റ്റ് ഇൻഡീസിന്‍റെ ഇന്ത്യൻ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കാൻ ഞങ്ങൾ തയ്യാറാണ്. ഫെബ്രുവരി 6-ന് നടക്കുന്ന ഒന്നാം ഏകദിനം വളരെ സവിശേഷവും ചരിത്രപരവുമായ മത്സരമായിരിക്കും, കാരണം ഇത് ഇന്ത്യയുടെ 1000-ാം ഏകദിനമാണ്. 1000 ഏകദിനങ്ങൾ കളിക്കുന്ന ലോകത്തിലെ ആദ്യത്തെ ക്രിക്കറ്റ് ടീമായിരിക്കും ഇന്ത്യൻ ടീം'. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.