ഹാങ്‌സൗ: ഏഷ്യന്‍ ഗെയിംസ് വനിത ക്രിക്കറ്റില്‍ (Asian Games Womens Cricket) ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ (India W Reaches Asian Games Cricket Semi Final). മലേഷ്യക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം മഴയെടുത്തതിന് പിന്നാലെയാണ് ടീം ഇന്ത്യയുടെ മുന്നേറ്റം (India W vs Malaysia W Match Result). മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ടീം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സ് നേടിയിരുന്നു.
മറുപടി ബാറ്റിങ്ങില്‍ മലേഷ്യയ്‌ക്ക് രണ്ട് പന്തുകള്‍ മാത്രമാണ് നേരിടാന്‍ സാധിച്ചത്. പൂജ വസ്ത്രകാര്‍ എറിഞ്ഞ ഓവറില്‍ മലേഷ്യ ഒരു റണ്‍ നേടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ മഴയെത്തുകയും മത്സരം ഉപേക്ഷിക്കുകയും ഇന്ത്യ സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്യുകയായിരുന്നു.
ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശനം എങ്ങനെ..?(How India W Cricket Team Qualify Asian Games Semi Final): മഴയെ തുടര്‍ന്ന് ഉപേക്ഷിച്ച ഏഷ്യന്‍ ഗെയിംസ് വനിത ക്രിക്കറ്റ് ക്വാര്‍ട്ടറില്‍ നിന്നും ടീം ഇന്ത്യ റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. നിലവിലെ ഐസിസി വനിത ടി20 റാങ്കിങ്ങിലെ നാലാം സ്ഥാനക്കാരാണ് ഇന്ത്യ. 27-ാമതാണ് മലേഷ്യയുടെ സ്ഥാനം.