ഹരാരെ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ സിംബാബ്‌വെയ്‌ക്ക് ബാറ്റിങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കെഎല്‍ രാഹുല്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ ദീപക് ചഹാറിന് പകരം ശാര്‍ദുല്‍ താക്കൂര്‍ ഇടം നേടി.
ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റുമായി പ്ലെയര്‍ ഓഫ് ദി മാച്ച് നേടിയ ദീപകിനെ പുറത്ത് ഇരുത്തിയതിന്‍റെ കാരണം വ്യക്തമല്ല. മറുവശത്ത് സിംബാബ്‌വെ നിരയില്‍ രണ്ട് മാറ്റങ്ങളുണ്ട്. തദിവനാഷെ മരുമണി, റിച്ചാർഡ് നഗാരവ എന്നിവര്‍ പുറത്തായപ്പോള്‍ കൈറ്റാനോ, ചിവാംഗ എന്നിവരാണ് ടീമില്‍ ഇടം നേടിയത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ 10 വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. ഇതോടെ മത്സരം പിടിച്ച് ഒപ്പമെത്താനാവും റെജിസ് ചകബ്‌വയുടെ സംഘത്തിന്‍റെ ശ്രമം.