കേരളം

kerala

ETV Bharat / sports

IND VS WI | അടിമുടി മാറ്റവുമായി അഞ്ചാം അങ്കം, ടോസ് നേടിയ ഹാർദിക് ബാറ്റിങ് തെരഞ്ഞെടുത്തു - രോഹിത് ശര്‍മ്മ

രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്

india vs westindies  IND VS WI  hardik pandya  അഞ്ചാം ടി20  രോഹിത് ശര്‍മ്മ  ഹര്‍ദിക് പാണ്ഡ്യ
IND VS WI | അഞ്ചാം ടി20യില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ്, ടീമില്‍ നാല് മാറ്റങ്ങള്‍

By

Published : Aug 7, 2022, 8:20 PM IST

ഫ്ലോറിഡ:വെസ്‌റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്‌ടന്‍ ഹര്‍ദിക് പാണ്ഡ്യ വിന്‍ഡീസിനെ ഫീല്‍ഡിങ്ങിന് അയക്കുകയായിരുന്നു. ഇരു ടീമുകളും നാല് മാറ്റങ്ങളുമായാണ് അവസാന മത്സരത്തിനിറങ്ങിയത്.

കഴിഞ്ഞ മത്സരം കളിച്ച സഞ്‌ജു സാംസണ്‍ ടീമിലിടം നിലനിര്‍ത്തി. രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കാണ് ഇന്ത്യ വിശ്രമം അനുവദിച്ചത്. ഇവര്‍ക്ക് പകരക്കാരായി ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കുല്‍ദീപ് യാദവ് എന്നിവരാണ് അന്തിമ ഇലവനിലേക്കെത്തിയത്.

ഇന്ത്യന്‍ ഇലവന്‍: ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ആവേശ് ഖാൻ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്

വെസ്‌റ്റിന്‍ഡീസ് ഇലവന്‍: ഷമർ ബ്രൂക്‌സ്, ഷിമ്‌റോൺ ഹെറ്റ്‌മെയർ, നിക്കോളാസ് പുരാൻ, ഡെവൺ തോമസ്, ജേസൺ ഹോൾഡർ, ഓഡിയൻ സ്‌മിത്ത്, കീമോ പോൾ, ഡൊമിനിക് ഡ്രെക്‌സ്, ഒബെഡ് മക്കോയ്, ഹെയ്‌ഡൻ വാൽഷ്, റോവ്‌മാൻ പവൽ

ABOUT THE AUTHOR

...view details