കേരളം

kerala

ETV Bharat / sports

തുടക്കം മിന്നിച്ച് രവി ബിഷ്‌ണോയ് ; വിന്‍ഡീസിനെതിരെ ഇന്ത്യയ്‌ക്ക് 158 റണ്‍സ് വിജയ ലക്ഷ്യം - രവി ബിഷ്‌ണോയ്

അര്‍ധ സെഞ്ച്വറി നേടിയ നിക്കോളാസ് പുരാനാണ് വിന്‍ഡീസ് ഇന്നിങ്സിന് കരുത്തായത്

india vs westindies t20  ഇന്ത്യ-വെസ്റ്റ്‌ഇന്‍ഡീസ്  രവി ബിഷ്‌ണോയ്  india vs westindies t20 updtes
തുടക്കം മിന്നിച്ച് രവി ബിഷ്‌ണോയ് ; വിന്‍ഡീസിനെതിരെ ഇന്ത്യയ്‌ക്ക് 158 റണ്‍സ് വിജയ ലക്ഷ്യം

By

Published : Feb 16, 2022, 9:32 PM IST

കൊല്‍ക്കത്ത : വെസ്റ്റ്‌ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണെടുത്തത്.

അര്‍ധ സെഞ്ച്വറി നേടിയ നിക്കോളാസ് പുരാനാണ് വിന്‍ഡീസ് ഇന്നിങ്സിന് കരുത്തായത്. 43 പന്തുകളില്‍ അഞ്ച് സിക്‌സും നാല് ഫോറുമടക്കം 61 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

ബ്രാന്‍ഡണ്‍ കിങ് (4), കൈല്‍ മയേഴ്‌സ് (31), റോസ്റ്റണ്‍ ചേസ് (4), റോവ്മാന്‍ പവല്‍ (2), അകീല്‍ ഹുസൈന്‍ (10), ഒഡിയൻ സ്മിത്ത് (4) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് ( 24) പുറത്താകാതെ നിന്നു.

ഇന്ത്യയ്‌ക്കായി അരങ്ങേറ്റക്കാരന്‍ രവി ബിഷ്‌ണോയ് നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേലിനും രണ്ട് വിക്കറ്റുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, യുസ്വേന്ദ്ര ചാഹൽ എന്നിവര്‍ ഒരോ വിക്കറ്റും സ്വന്തമാക്കി.

ABOUT THE AUTHOR

...view details