കൊല്‍ക്കത്ത: വെസ്റ്റ്‌ഇന്‍ഡീസിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ടി20 ക്യാപ്റ്റനായുള്ള രോഹിത് ശര്‍മയുടെ ആദ്യ മത്സരത്തില്‍ ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിയും അരങ്ങേറ്റത്തിനിറങ്ങുന്നുണ്ട്.
രവി ബിഷ്‌ണോയിക്ക് അരങ്ങേറ്റം; വിന്‍ഡീസിനെതിരെ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു - രവി ബിഷ്‌ണോയ്
കെഎല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനാണ് രോഹിത്തിന്‍റെ ഓപ്പണിങ് പങ്കാളി.
![രവി ബിഷ്‌ണോയിക്ക് അരങ്ങേറ്റം; വിന്‍ഡീസിനെതിരെ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു india vs west indies first t20 ind vs wi ഇന്ത്യ-വെസ്റ്റ്‌ഇന്‍ഡീസ് രവി ബിഷ്‌ണോയ് രോഹിത് ശര്‍മ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14485250-thumbnail-3x2-ddd.jpg)
രവി ബിഷ്‌ണോയിക്ക് അരങ്ങേറ്റം; വിന്‍ഡീസിനെതിരെ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു
കെഎല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനാണ് രോഹിത്തിന്‍റെ ഓപ്പണിങ് പങ്കാളി. വിന്‍ഡീസ് നിരയില്‍ ക്യാപ്റ്റന്‍ കീറോൺ പൊള്ളാര്‍ഡ് തിരിച്ചെത്തിയിട്ടുണ്ട്.
മൂന്ന് മത്സര പരമ്പര തൂത്തുവാരിയാല്‍ ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഒന്നാമതെത്താം. നേരത്തെ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തുവാരിയ അത്മവിശ്വാസത്തിലാണ് ഇന്ത്യ.