കേരളം

kerala

ETV Bharat / sports

IND VS WI | വിന്‍ഡീസിനെതിരെ ഇനി ടി20 പൂരം; ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും - ഇന്ത്യ vs വെസ്റ്റ്‌ ഇന്‍ഡീസ്

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ബ്രയാന്‍ ലാറ അക്കാദമി ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം.

IND VS WI  India vs West Indies  India vs West Indies 1st T20I preview  IND VS WI live telecast where to watch  ഇന്ത്യ vs വെസ്റ്റ്‌ ഇന്‍ഡീസ്  ഇന്ത്യ vs വെസ്റ്റ്‌ ഇന്‍ഡീസ് ടി20
IND VS WI | വിന്‍ഡീസിനെതിരെ ഇനി ടി20 പൂരം; ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും

By

Published : Jul 29, 2022, 11:38 AM IST

ട്രിനിഡാഡ്: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്(29.07.2022) നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ബ്രയാന്‍ ലാറ അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ശിഖര്‍ ധവാന്‍റെ നേതൃത്വത്തില്‍ ഏകദിന പരമ്പര തൂത്തുവാരിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

സ്ഥിരം നായകന്‍ രോഹിത് ശര്‍മ, റിഷഭ്‌ പന്ത്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങള്‍ തിരിച്ചെത്തുന്നതോടെ സംഘത്തിന്‍റെ കരുത്ത് കൂടും. മലയാളി താരം സഞ്‌ജു സാംസണ്‍ ടി20 പരമ്പരയുടെ ഭാഗമല്ല. കെഎല്‍ രാഹുലിന് ഒരാഴ്‌ച കൂടി വിശ്രമം അനുവദിച്ചതിനാല്‍ ആദ്യ മത്സരങ്ങളില്‍ കളിക്കില്ല.

ഇതോടെ രോഹിത്തിനൊപ്പം ഇഷാന്‍ കിഷനോ റിഷഭ് പന്തോ ഓപ്പണ്‍ ചെയ്യും. ദീപക്‌ ഹൂഡ, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് തുടങ്ങിയ താരങ്ങള്‍ ബാറ്റിങ് നിരയ്‌ക്ക് കരുത്താവും. വിരാട് കോലിക്ക് പുറമെ ജസ്‌പ്രീത് ബുംറ, യുസ്‍വേന്ദ്ര ചഹൽ എന്നിവർക്ക് വിശ്രമം അനുവദിച്ചതിനാല്‍ ആർ അശ്വിൻ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയി എന്നിവർ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ഭുവനേശ്വര്‍ കുമാറാവും പേസ് യുണിറ്റിന് നേതൃത്വം നല്‍കുക. ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിങ് എന്നിവരും അവസരം കാത്തിരിക്കുന്നുണ്ട്. പരിക്കേറ്റതിനെ തുടര്‍ന്ന് ഏകദിന പരമ്പര കളിക്കാതിരുന്ന ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തിരിച്ചെത്തിയേക്കും. ഇതോടെ അശ്വിന് അവസരം നല്‍കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മറുവശത്ത് ഏകദിന പരമ്പരയിലെ ക്ഷീണം തീര്‍ക്കാന്‍ ഇറങ്ങുന്ന നിക്കോളാസ് പുരാന്‍റെ വിന്‍ഡീസിനെ എഴുതി തള്ളാനാവില്ല. വമ്പനടിക്കാര്‍ അടങ്ങുന്ന സംഘം കുട്ടി ക്രിക്കറ്റില്‍ കരുത്തരാണ്. ക്യാപ്‌റ്റന്‍ പുരാന് പുറമെ കെയ്‌ല്‍ മയേഴ്‌സ്, ഷിംറോണ്‍ ഹെറ്റ്‌മയേര്‍, റോവ്‌മാന്‍ പവല്‍, ഒഡിയന്‍ സ്‌മിത്ത്, ജേസണ്‍ ഹോള്‍ഡര്‍ തുടങ്ങിയ താരങ്ങള്‍ നിര്‍ണായകമാവും.

പോരാട്ട ചരിത്രം:നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്‌ക്ക് ആധിപത്യമുണ്ട്. 20 മത്സരങ്ങളിലാണ് നേരത്തെ ഇരുസംഘവും മുഖാമുഖം എത്തിയത്. 13 മത്സരങ്ങള്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഏഴ്‌ മത്സരങ്ങളാണ് വിന്‍ഡീസിനൊപ്പം നിന്നത്.

എവിടെ കാണാം: ഡിഡി സ്‌പോര്‍ട്‌സിലൂടെയാണ് ഇന്ത്യയില്‍ മത്സരം തത്സമയ സംപ്രേഷണം ചെയ്യുന്നത്. ഫാന്‍ കോഡ് അപ്പിലും മത്സരം ലഭ്യമാണ്.

also read:കോമണ്‍വെല്‍ത്ത് ഗെയിംസ്‌: ചരിത്ര മത്സരത്തിന് ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും; എതിരാളികള്‍ ഓസ്‌ട്രേലിയ

ABOUT THE AUTHOR

...view details