കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍. മത്സരത്തില്‍ 86 റണ്‍സെടുത്ത് പുറത്താവാതെ നിന്ന താരം ഏകദിനത്തില്‍ അതിവേഗം 6,000 റണ്‍സ് നേടുന്ന നാലാമത്തെ ബാറ്റ്സ്മാനും രണ്ടാമത്തെ ഇന്ത്യന്‍ താരവുമെന്ന നേട്ടവുമാണ് സ്വന്തം പേരില്‍ കുറിച്ചത്.
140 ഇന്നിങ്‌സുകളിലായാണ് ധവാന്‍ പ്രസ്തുത റെക്കോര്‍ഡ് സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കയുടെ ഹാഷിം അംല (123 ), ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (136) ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (139) എന്നിവരാണ് ധവാന് മുന്നിലുള്ളത്. ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ 1000 റണ്‍സ് എന്ന നേട്ടവും അതിവേഗത്തില്‍ ഈ കടമ്പ പിന്നിട്ട ആദ്യ താരമെന്ന റെക്കോര്‍ഡും ധവാന്‍ സ്വന്തമാക്കിയിട്ടുണ്ട്.