ബെംഗളൂരു : ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. രണ്ടാം ദിനം ഡിന്നറിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് നഷ്‌ടത്തില്‍ 199 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയുടെ ആകെ ലീഡ് 342 റണ്‍സായി.
മായങ്ക് അഗര്‍വാള്‍ (22), രോഹിത് ശര്‍മ (46), ഹനുമ വിഹാരി (35), വിരാട് കോലി (13), ഋഷഭ് പന്ത് (50) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്. 18 റണ്‍സോടെ ശ്രേയസ് അയ്യരും 10 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്‌സിലും ഓപ്പണർ മായങ്ക് അഗർവാൾ നിരാശപ്പെടുത്തി. സ്‌കോര്‍ ബോര്‍ഡില്‍ 42 റണ്‍സ് മാത്രമുള്ളപ്പോഴാണ് മായങ്ക് മടങ്ങുന്നത്. അഞ്ച് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു താരം. എന്നാല്‍ എംബുല്‍ഡെനിയയുടെ പന്തില്‍ പന്തില്‍ ധനഞ്ജയ ഡിസില്‍വയ്ക്ക് ക്യാച്ച് നല്‍കി. പിന്നാലെ രോഹിത്തും മടങ്ങി. ധനഞ്ജയയുടെ പന്തില്‍ എയ്ഞ്ചയോ മാത്യൂസിന് ക്യാച്ച്.