തിരുവനന്തപുരം :കാര്യവട്ടത്ത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഈ മാസം 28ന് നടക്കുന്ന ടി20 മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന സെപ്‌റ്റംബര്‍ 19ന് ആരംഭിക്കും. പേടിഎം ഇൻസൈഡർ വഴി ഓൺലൈനായാണ് ടിക്കറ്റുകൾ ലഭ്യമാവുക. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ചലച്ചിത്ര താരം സുരേഷ് ഗോപി ഉദ്‌ഘാടനം ചെയ്യും. ഇന്ത്യന്‍ താരം സഞ്‌ജു സാംസണും ചടങ്ങില്‍ പങ്കെടുക്കും.
ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 : ക്രിക്കറ്റ് ആവേശത്തില്‍ അനന്തപുരി, ടിക്കറ്റ് വില്‍പ്പന 19 മുതല്‍ - ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 ടിക്കറ്റ് വില്‍പ്പന
സെപ്‌റ്റംബര്‍ 28 നാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വേദിയാകുന്നത്. ഓണ്‍ലൈന്‍ വഴിയാണ് മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പ്പന
ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20: ക്രിക്കറ്റ് ആവേശത്തില്‍ അനന്തപുരി, ടിക്കറ്റ് വില്‍പ്പന 19 മുതല്‍
ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് വേദിയാകുന്നത്. മത്സരത്തിനായി ദക്ഷിണാഫ്രിക്കൻ ടീം 24ന് തിരുവനന്തപുരത്തെത്തും. 25ന് ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തിന് ശേഷം 26നാകും ഇന്ത്യന്‍ ടീം എത്തുന്നത്.
കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇരു ടീമുകളും തങ്ങുക. 28ന് വൈകിട്ട് 7.30 മുതലാണ് മത്സരം.