ബെംഗളൂരു:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ഇന്ത്യക്ക് വീണ്ടും ടോസ് നഷ്‌ടം. പരമ്പരയിലെ അഞ്ചാം മത്സരത്തിലും ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ കേശവ് മഹാരാജ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ അവസാന മത്സരത്തിലെ ടീം നിലനിർത്തിയപ്പോൾ മൂന്ന് മാറ്റങ്ങളുമായിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
സ്ഥിരം നായകൻ ടെംബ ബാവുമ, മാർക്കോ ജാൻസൻ, തബ്‌രീസ് ഷംസി എന്നിവർക്ക് പകരം ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, റീസാ ഹെന്‍ഡ്രിക്‌സ്, കാഗിസോ റബാഡ എന്നിവർ പ്ലേയിങ് ഇലവനില്‍ എത്തി.
ആദ്യ മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും ജയിച്ചാണ് അതിശക്തമായ തിരിച്ചുവരവ് നടത്തിയത്. ആദ്യ കളിയില്‍ ഏഴ് വിക്കറ്റിനും, രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനുമായിരുന്നു ഇന്ത്യന്‍ തോല്‍വി. എന്നാല്‍ മൂന്നാമത്തെ കളിയില്‍ 48 റൺസിന്‍റെ വിജയം നേടിയ ഇന്ത്യ നാലാം മത്സരത്തില്‍ 82 റൺസിന്‍റെ വമ്പൻ ജയം പിടിച്ചു.
ദക്ഷിണാഫ്രിക്കന്‍ ടീം: ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റീസ ഹെൻഡ്രിക്‌സ്, റാസി വാൻഡെർ ഡസൻ, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡ്വെയ്‌ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, കേശവ് മഹാരാജ് (ക്യാപ്‌റ്റൻ), ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്‌ജെ
ഇന്ത്യന്‍ ടീം:ഋതുരാജ് ഗെയ്‌ക്വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, ക്യാപ്‌റ്റൻ ), ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്ഷർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹൽ, ആവേശ് ഖാൻ