കേരളം

kerala

ETV Bharat / sports

ഇന്ത്യയ്‌ക്ക് ഇരട്ട പ്രഹരം; പരിക്ക് മാറാതെ ഷമി, പിന്മാറി ദീപക് ചഹാര്‍ - ആകാശ് ദീപ് ഇന്ത്യ vs ദക്ഷിണാഫ്രിക്ക

Mohammed Shami Ruled Out Of India vs South Africa Test: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി പുറത്ത്.

Mohammed Shami Ruled Out  India vs South Africa Test  Deepak Chahar  Deepak Chahar withdraws from ODI series  India vs South Africa ODI  Akash Deep replaces Deepak Chahar in ODIs  മുഹമ്മദ് ഷമി ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ്  ദീപക്‌ ചഹാര്‍ ഇന്ത്യ vs ദക്ഷിണാഫ്രിക്ക ഏകദിനം  ആകാശ് ദീപ് ഇന്ത്യ vs ദക്ഷിണാഫ്രിക്ക  മുഹമ്മദ് ഷമി പരിക്ക്
Mohammed Shami Ruled Out Of India vs South Africa Test Deepak Chahar

By ETV Bharat Kerala Team

Published : Dec 16, 2023, 2:36 PM IST

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്ക് (India vs South Africa Test) എതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് ഒരുങ്ങുന്ന ഇന്ത്യയ്‌ക്ക് വമ്പന്‍ തിരിച്ചടി. സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി പരമ്പരയില്‍ നിന്നും പുറത്ത്. (Mohammed Shami Ruled Out Of India vs South Africa Test). ഏകദിന ലോകകപ്പിനിടെ കാല്‍ക്കുഴയ്ക്ക് ഏറ്റ പരിക്കില്‍ നിന്നും മോചിതനാവാന്‍ കഴിയാതെ വന്നതാണ് 33-കാരന് തിരിച്ചടിയായത്.

ബിസിസിഐ വാര്‍ത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്വന്തം മണ്ണില്‍ നടന്ന ഏകദിന ലോകകപ്പില്‍ അത്ഭുത പ്രകടനം നടത്തിയ ഷമി ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ടാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ താരത്തെ ടെസ്റ്റിനിറക്കൂവെന്ന് ബിസിസിഐ ടീം പ്രഖ്യാപന വേളയില്‍ തന്നെ അറിയിച്ചിരുന്നു.

ഇതിന്‍റെ ഭാഗമായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റിന് ശേഷം താരത്തിന് മെഡിക്കല്‍ സംഘത്തിന്‍റെ അനുമതി ലഭിച്ചില്ലെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. രണ്ട് ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഇന്ത്യ കളിക്കുന്നത്. ഡിസംബര്‍ 26-ന് സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റ്. തുടര്‍ന്ന് ജനുവരി 3 മുതല്‍ 7 വരെ കേപ്‌ടൗണിലാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുക. പ്രോട്ടീസിനെതിരെ അവരുടെ മണ്ണില്‍ പരമ്പര നേടാന്‍ ഇന്ത്യയ്‌ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല.

അതേസമയം ഏകദിന പരമ്പരയില്‍ നിന്നും പേസര്‍ ദീപക് ചഹാറും പിന്മാറിയിട്ടുണ്ട്.(Deepak Chahar withdraws from India vs South Africa ODI series) പിതാവ് അസുഖ ബാധിതനായതിനാലാണ് പരമ്പരയില്‍ നിന്നും താരത്തിന്‍റെ പിന്മാറ്റം. ദീപക്കിന്‍റെ പകരക്കാരനായി ആകാശ് ദീപിനെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. (Akash Deep replaces Deepak Chahar in ODIs)

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് പ്രോട്ടീസിനെതിരെ ഇന്ത്യ കളിക്കുന്നത്. കെഎല്‍ രാഹുലാണ് നേതൃത്വം. ഡിസംബർ 17-ന് ജൊഹന്നസ്ബർഗിലെ ആദ്യ മത്സരത്തിന് ശേഷം ശ്രേയസ് അയ്യരുടെ സേവനം ഫോര്‍മാറ്റില്‍ ടീമിന് ലഭ്യമാവില്ല. തുടര്‍ന്ന് നടക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്ക് തയ്യാറെടുക്കുന്നതിനാണ് ആദ്യ ഏകദിനത്തിന് ശേഷം ശ്രേയസ് സ്‌ക്വാഡ് വിടുന്നത്. പിന്നീട് ടെസ്റ്റ് ടീമിനൊപ്പം ചേരുന്ന താരം ഇന്‍റർ-സ്ക്വാഡ് മത്സരം കളിക്കും.

മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഏകദിന ടീമിനെ ഇന്ത്യ എ പരിശീലകരാണ് തയ്യാറക്കുന്നത്. സിതാന്‍ഷു കൊടക് (Sitanshu Kotak will be the Head Coach of Team India for ODIs against South Africa) നേതൃത്വം നല്‍കുമ്പോള്‍ അജയ് രാത്ര (ബാറ്റിങ് കോച്ച്), റജിബ് ദത്ത (ബൗളിങ് കോച്ച്) എന്നിവരും ടീമിന്‍റെ ഭാഗമാണ്.

ALSO READ:ചരിത്രം പിറന്നപ്പോൾ, ബോണസായി ലോക റെക്കോഡും; ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത് വമ്പന്‍ നേട്ടം

ABOUT THE AUTHOR

...view details