ഗുവാഹത്തി : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ ടീമിൽ നിന്നും മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്.
പ്രോട്ടീസ് നിരയില്‍ സ്‌പിന്നര്‍ തബ്‌രീസ് ഷംസിക്ക് പകരം പേസര്‍ ലുങ്കി എന്‍ഗിഡി ഇലവനിലെത്തി. ആദ്യ മത്സരത്തിൽ 8 വിക്കറ്റ് ജയം നേടിയ ഇന്ത്യക്ക് ഇന്ന് വിജയിച്ചാല്‍ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഒരു കളി ബാക്കിനില്‍ക്കെ സ്വന്തമാക്കാം.
രാത്രി 80 ശതമാനം മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് വെതര്‍ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരത്തിനായുള്ള മുഴുവന്‍ ടിക്കറ്റുകളും നേരത്തേ തന്നെ വിറ്റുതീര്‍ന്നിരുന്നു. ഇതോടെ മഴ പെയ്യുകയാണെങ്കിലും സാധ്യമായാല്‍ ഓവര്‍ ചുരുക്കി മത്സരം നടത്തിയേക്കും.
ഇന്ത്യ : കെ എൽ രാഹുൽ, രോഹിത് ശർമ(ക്യാപ്‌റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ദിനേശ് കാർത്തിക്, അക്ഷർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, അർഷ്‌ദീപ് സിംഗ്
ദക്ഷിണാഫ്രിക്ക : ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ടെംബ ബാവുമ (ക്യാപ്‌റ്റൻ), റിലീ റോസോ, എയ്‌ഡൻ മർക്രം, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്‌സ്, വെയ്ൻ പാർനെൽ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആൻറിച്ച് നോർട്ട്ജെ, ലുങ്കി എൻഗിഡി