ലഖ്‌നൗ:ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരം നടക്കാനിരിക്കുന്ന ലഖ്‌നൗവില്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ ശരിവച്ച് മഴയെത്തി. ഇതോടെ മത്സരത്തിന്‍റെ സമയത്തിലും മാറ്റം വരുത്തിയതായി ബിസിസിഐ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. പുതുക്കിയ സമയപ്രകാരം മത്സരത്തിന്‍റെ ടോസ് ഉച്ചയ്‌ക്ക് 1:30നും മത്സരം രണ്ട് മണിക്കും ആരംഭിക്കുമെന്നാണ് ബിസിസിഐയുടെ അറിയിപ്പ്. ഒന്നരയ്‌ക്ക് മത്സരം ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
IND vs SA| ഒന്നാം ഏകദിനത്തിന് ആശങ്കയായി മഴ; ലഖ്‌നൗവില്‍ കളി തുടങ്ങാന്‍ വൈകും - ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരം
ലഖ്‌നൗവില്‍ ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെ മത്സരം ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചത്
![IND vs SA| ഒന്നാം ഏകദിനത്തിന് ആശങ്കയായി മഴ; ലഖ്‌നൗവില്‍ കളി തുടങ്ങാന്‍ വൈകും India vs South Africa Lucknow ODI India vs South Africa ODI Ind vs Sa India vs South Africa ODI Time Lucknow Weather ലഖ്‌നൗ ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിനം ലഖ്‌നൗ കാലാവസ്ഥ പ്രവചനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16567175-thumbnail-3x2-rain.jpg)
Ind vs Sa| ഒന്നാം ഏകദിനത്തിന് ആശങ്കയായി മഴ, ലഖ്‌നൗവില്‍ കളി തുടങ്ങാന്‍ വൈകും
അതേസമയം ഇന്നത്തെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിന് നേരത്തെ തന്നെ മഴ ഭീഷണിയുണ്ടായിരുന്നു. ലഖ്‌നൗവില്‍ ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 4) രാത്രി മുതല്‍ മഴയായിരുന്നു. ഇന്നലെയും ശക്തമായ മഴയാണ് പെയ്തിരുന്നത്. മത്സരദിവസമായ ഇന്ന് കൂടുതല്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥ പ്രവചനം.