കേരളം

kerala

ETV Bharat / sports

SA vs Ind: സെഞ്ചൂറിയനില്‍ ഇന്ത്യന്‍ ലീഡ് 260 കടന്നു; ആറ് വിക്കറ്റ് നഷ്ടം - india vs south africa first test

ഒരു വിക്കറ്റിന് 16 റണ്‍സെന്ന നിലയില്‍ നാലാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ നിലവില്‍ 42 ഓവറില്‍ ആറ് വിക്കറ്റ് നഷടത്തില്‍ 133 റണ്‍സെന്ന നിലിയിലാണ്.

SA vs Ind  india vs south africa first test day 4 updates  india vs south africa first test  ഇന്ത്യ- ദക്ഷിണാഫ്രിക്ക
SA vs Ind: സെഞ്ചൂറിയനില്‍ ഇന്ത്യന്‍ ലീഡ് 200 കടന്നു; മൂന്ന് വിക്കറ്റ് നഷ്ടം

By

Published : Dec 29, 2021, 5:06 PM IST

സെഞ്ചൂറിയന്‍:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 260 റണ്‍സ് കടന്നു. ഒരു വിക്കറ്റിന് 16 റണ്‍സെന്ന നിലയില്‍ നാലാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ നിലവില്‍ 42 ഓവറില്‍ ആറ് വിക്കറ്റ് നഷടത്തില്‍ 133 റണ്‍സെന്ന നിലിയിലാണ്.

ആദ്യ ഇന്നിങ്സില്‍ 327 റണ്‍സ് നേടിയ സന്ദര്‍ശകര്‍ ഒന്നാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 197 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. ഇതോടെ 263 റണ്‍സിന്‍റെ ലീഡാണ് നിലവില്‍ ഇന്ത്യയ്‌ക്കുള്ളത്. റിഷഭ് പന്ത് (16*), ആര്‍ അശ്വിന്‍ (8*) എന്നിവരാണ് ക്രിസിലുള്ളത്.

ചേതേശ്വര്‍ പൂജാര (16), വിരാട് കോലി (18) , കെഎല്‍ രാഹുല്‍ (23), മായങ്ക് അഗര്‍വാള്‍ (4), ശാര്‍ദുല്‍ താക്കൂര്‍ (10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്‌ക്കായി ലുംഗി എൻഗിഡി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. കഗിസോ റബാദ, മാർകോ ജാൻസൺ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

നേരത്തെ 16 ഓവറില്‍ 44 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 197 റണ്‍സില്‍ ഒതുക്കിയത്. ജസ്പ്രീത് ബുംറയും ശര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് സ്വന്തമാക്കി.

103 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ടെംബ ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഡീന്‍ എല്‍ഗാര്‍ (1), കീഗന്‍ പീറ്റേഴ്‌സണ്‍ (15), എയ്ഡന്‍ മാര്‍ക്രം (13), റസ്സി വാന്‍ ഡെര്‍ ദസ്സന്‍ (3), ക്വിൻറൺ ഡി കോക്ക് (34), വിയാൻ മൾഡർ (12), മാർകോ ജാൻസൺ(19), കേശവ് മഹാരാജ് (12), കഗിസോ റബാദ (25) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ലുംഗി എൻഗിഡി പുറത്താവാതെ നിന്നു.

ABOUT THE AUTHOR

...view details