കേരളം

kerala

ETV Bharat / sports

'ടി20 ലോകകപ്പ്' വരുമ്പോള്‍ സഞ്ജു 'ഏകദിന ടീമില്‍'; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള സ്ക്വാഡ് പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനം - സഞ്ജു സാംസണ്‍ ആരാധകര്‍

BCCI Announced Team India Squad For South African Tour: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ഏകദിന ടീമില്‍. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററെ ടി20യില്‍ നിന്നും തഴഞ്ഞതില്‍ വിമര്‍ശനം.

India vs South Africa  India Squad For South African Tour  Sanju Samson  Fans Reaction On Sanju Samson Exclusion From T20i  India T20I Squad For South African Series  India ODI Squad For South African Series  India Test Squad For South African Series  ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പര  ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം  സഞ്ജു സാംസണ്‍ ആരാധകര്‍  സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര
BCCI Announced Team India Squad For South African Tour

By ETV Bharat Kerala Team

Published : Dec 1, 2023, 9:20 AM IST

മുംബൈ:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പര കഴിഞ്ഞ് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്ന ടീം ഇന്ത്യ അവിടെ മൂന്ന് വീതം ടി20, ഏകദിന മത്സരവും രണ്ട് ടെസ്റ്റ് മത്സരവുമാണ് കളിക്കുക (India Tour Of South Africa). ഡിസംബര്‍ 10നാണ് പരമ്പര ആരംഭിക്കുന്നത് (South Africa vs India).

വമ്പന്‍ സര്‍പ്രൈസുകള്‍ നിറഞ്ഞതായിരുന്നു ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപനം. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഏകദിന സ്ക്വാഡില്‍ ഇടം കണ്ടെത്തിയെന്നതാണ് ടീം പ്രഖ്യാപനത്തിലെ വലിയ പ്രത്യേകത. എന്നാല്‍, ടി20 ടീമിലേക്ക് സഞ്ജു സാംസണെ പരിഗണിക്കാതിരുന്നതില്‍ വ്യാപക വിമര്‍ശനമാണ് ആരാധകര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്.

ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുകയും ടി20 ടീമില്‍ നിന്നും തഴയുകയും ചെയ്‌തതിലൂടെ ബിസിസിഐ സഞ്ജു സാംസണെ ചതിക്കുകയാണ് ചെയ്യുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം. ഇതിനുള്ള കാരണങ്ങളും അവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

കഴിഞ്ഞ ഏഷ്യ കപ്പ്, ഏകദിന ലോകകപ്പ് ടീമുകളിലേക്ക് ഒന്നിലും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. ആ സമയത്ത് താരത്തെ പ്രധാനമായും ടി20 ടീമിലായിരുന്നു ഉള്‍പ്പെടുത്തിയത്. ടി20 ലോകകപ്പാണ് ഇനി വരുന്ന പ്രധാന ഐസിസി ടൂര്‍ണമെന്‍റ്. ഈ സാഹചര്യത്തില്‍ ഏകദിന ടീമില്‍ മാത്രം സഞ്ജുവിനെ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ആരാധകരുടെ വിമര്‍ശനം.

അതേസമയം, സീനിയര്‍ താരങ്ങള്‍ ഇല്ലാതെയാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടി20-ഏകദിന മത്സരങ്ങള്‍ക്കായി ഇറങ്ങുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, ജസ്‌പ്രീത് ബുംറ എന്നിവര്‍ ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടി20 ടീമിനെ സൂര്യകുമാര്‍ യാദവും ഏകദിന ടീമിനെ കെഎല്‍ രാഹുലുമാണ് നയിക്കുന്നത്.

ഇന്ത്യ ടി20 സ്ക്വാഡ് (India T20I Squad For South African Series): യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, റിതുരാജ് ഗെയ്‌ക്‌വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്‌റ്റന്‍), റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.

ഇന്ത്യഏകദിന ടീം (India ODI Squad For South African Series): റിതുരാജ് ഗെയ്‌ക്‌വാദ്, സായി സുദര്‍ശന്‍, തിലക് വര്‍മ, രജത് പടിദാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍) സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിങ്, ദീപക് ചാഹര്‍.

ഇന്ത്യ ടെസ്റ്റ് ടീം (India Test Squad For South African Series): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ.

Also Read :'വിരാട് കോലിയ്‌ക്കും ടി20 ലോകകപ്പ് കളിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം...'; ബിസിസിഐ നിര്‍ദേശം ഇങ്ങന

ABOUT THE AUTHOR

...view details