കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. രണ്ടാം മത്സരത്തിലും ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം തോറ്റ ടീമില്‍ ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ആദ്യ മത്സരത്തിൽ ഗംഭീര വിജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക രണ്ടു മാറ്റങ്ങളുമായിട്ടാണ് ഇറങ്ങുന്നത്. പരിക്കേറ്റ ക്വിന്‍റണ്‍ ഡി കോക്കും യുവതാരം സ്റ്റബ്‌സും ഇന്ന് ടീമിലില്ല. പകരം വിക്കറ്റ് കീപ്പറായ ഹെൻറിക് ക്ലാസനും റീസാ ഹെന്‍ഡ്രിക്കസും ദക്ഷിണാഫ്രിക്കയുടെ അന്തിമ ഇലവനിലെത്തി. ടെംബാ ബാവുമക്കൊപ്പം റീസാ ഹെന്‍ഡ്രിക്കസാണ് ദക്ഷിണാഫ്രിക്കക്കായി ഓപ്പണറായി എത്തുന്നത്.
ഡൽഹിയിലെ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിൽ നിന്ന് കരകയറാനാണ് കട്ടക്കില്‍ ടീം ഇന്ത്യ ഇറങ്ങുന്നത്. ഫിറോസ് ഷാ കോട്‌ലയിൽ 211 റൺസ് നേടിയിട്ടും റിഷഭ് പന്തിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടാനായിരുന്നില്ല. കട്ടക്കിൽ ഇറങ്ങുമ്പോഴും ബൗളർമാരുടെ മൂർച്ചക്കുറവ് തന്നെയാവും ഇന്ത്യയുടെ ആശങ്ക.
ഇന്ത്യ :ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്‌ക്വാദ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ, ക്യാപ്‌റ്റൻ), ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്ഷർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചാഹൽ, അവേഷ് ഖാൻ
ദക്ഷിണാഫ്രിക്ക : ടെംബ ബാവുമ (ക്യാപ്‌റ്റൻ), റീസ ഹെൻഡ്രിക്‌സ്, റാസി വാൻ ഡെർ ഡസൻ, ഡേവിഡ് മില്ലർ, ഹെൻറിക് ക്ലാസൻ (വിക്കറ്റ് കീപ്പർ), ഡ്വെയ്ൻ പ്രിട്ടോറിയസ്, വെയ്ൻ പാർനെൽ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കാഗിസോ റബാഡ, ആൻറിച്ച് നോർട്ട്ജെ