കേരളം

kerala

ETV Bharat / sports

IND vs SA | സെ​ഞ്ചൂ​റി​യനിൽ സെഞ്ച്വറിയുമായി രാഹുൽ ; ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ - സെ​ഞ്ചൂ​റി​യ​ന്‍ ടെസ്റ്റിൽ ഇന്ത്യ ശക്‌തമായ നിലയിൽ

ആദ്യ ദിനം മത്സരം അവസാനിക്കുമ്പോൾ 122 റണ്‍സുമായി രാഹുലും 40 റണ്‍സുമായി രഹാനെയുമാണ് ക്രീസിൽ

INDIA VS SOUTH AFRICA 1ST TEST  INDIA VS SOUTH AFRICA 1ST TEST SCORE UPDATE  IND vs SA Test series  KL Rahul strikes unbeaten ton  KL Rahul Hits Hundred in Centurion  ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര  കെ.എൽ രാഹുലിന് സെഞ്ച്വറി  സെ​ഞ്ചൂ​റി​യ​ന്‍ ടെസ്റ്റിൽ ഇന്ത്യ ശക്‌തമായ നിലയിൽ  ഇന്ത്യ vs സൗത്ത് ആഫ്രിക്ക
IND vs SA | സെ​ഞ്ചൂ​റി​യനിൽ സെഞ്ച്വറിയുമായി രാഹുൽ; ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ

By

Published : Dec 26, 2021, 9:49 PM IST

Updated : Dec 26, 2021, 10:39 PM IST

സെ​ഞ്ചൂ​റി​യ​ന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 272 എന്ന നിലയിലാണ് ഇന്ത്യ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഓപ്പണർ കെ.എൽ രാഹുലിന്‍റെ സെഞ്ച്വറി മികവിലാണ് മികച്ച സ്കോറിലേക്ക് എത്തിച്ചേർന്നത്. നിലവിൽ 122 റണ്‍സുമായി രാഹുലും 40 റണ്‍സുമായി രഹാനെയുമാണ് ക്രീസിൽ.

ദക്ഷിണാഫ്രിക്കൻ ബോളർമാരെ ശ്രദ്ധയോടെ നേരിട്ടാണ് ഇന്ത്യൻ ഓപ്പണർമാരായ രാഹുൽ-മായങ്ക് സഖ്യം ബാറ്റ് വീശിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 117 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 60 റണ്‍സെടുത്ത മായങ്കിനെ പുറത്താക്കി ലുങ്കി എൻഗിഡിയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ചേതേശ്വർ പൂജാരയെ തൊട്ടടുത്ത പന്തിൽ തന്നെ പുറത്താക്കി എൻഗിഡി ഞെട്ടിച്ചു.

എന്നാൽ പിന്നീട് ക്രീസിലെത്തിയ നായകൻ വിരാട് കോലി ശ്രദ്ധയോടെ ബാറ്റ് വീശി. രാഹുൽ- കോലി സഖ്യം ഇന്ത്യൻ സ്കോർ 150 കടത്തി. പിന്നാലെ 35 റണ്‍സ് നേടിയ കോലിയെയും എൻഗിഡി മടക്കി അയച്ചു. 82 റണ്‍സ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. പിന്നാലെ എത്തിയ രഹാനെയും രാഹുലിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് വിക്കറ്റ് നഷ്‌ടം കൂടാതെ സ്കോർ ഉയർത്തി.

ALSO READ:I League | വിജയത്തുടക്കം ; ചർച്ചിൽ ബ്രദേഴ്‌സിനെ തകർത്ത് ഗോകുലം കേരള എഫ്‌ സി

അതേസമയം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ പരമ്പര വിജയമാണ് കോലിയും സംഘവും ലക്ഷ്യമിടുന്നത്. ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റ രാഹുല്‍ ദ്രാവിഡിന്‍റെ ആദ്യ വിദേശപര്യടനം കൂടിയാണിത്. നാല് പേസര്‍മാരും ഒരു സ്‌പിന്നറുമടക്കം അഞ്ച് ബോളര്‍മാരുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയത്.

Last Updated : Dec 26, 2021, 10:39 PM IST

ABOUT THE AUTHOR

...view details