സെഞ്ചൂറിയന്‍ : ഇന്ത്യ-ദക്ഷിണാഫ്രിക്ക ബോക്‌സിങ് ഡേ ടെസ്റ്റിന്‍റെ രണ്ടാം ദിനം മത്സരം വൈകുന്നു. സെഞ്ചൂറിയനില്‍ രാവിലെ മുതല്‍ പെയ്യുന്ന മഴയാണ് മത്സരം വൈകിപ്പിച്ചത്. നിലവില്‍ മഴ മാറിയിട്ടുണ്ട്.
വീണ്ടും മഴ പെയ്തില്ലെങ്കിൽ, ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്ഥിതിഗതികൾ പരിശോധിച്ച് മത്സരം ആരംഭിക്കും. അതേസമയം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം സ്വന്തമാക്കിയിരുന്നു.
ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 272 എന്ന നിലയിലാണ് ഇന്ത്യ. സെഞ്ച്വറി നേടി പുറത്താവാതെ നില്‍ക്കുന്ന ഓപ്പണർ കെ.എൽ രാഹുലിന്‍റെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലേക്ക് എത്തിയത്.
122 റണ്‍സുമായി രാഹുലും 40 റണ്‍സുമായി രഹാനെയുമാണ് ക്രീസിൽ. മായങ്ക് അഗര്‍വാള്‍ (60), ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്‌ക്കായി ലുങ്കി എൻഗിഡിയാണ് മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത്.