കേരളം

kerala

ETV Bharat / sports

Suryakumar yadav: 'ആകാശം പരിധിയല്ല, അതാണ് മാനദണ്ഡം': സൂര്യകുമാർ യാദവ് - t20 match

ന്യൂസിലന്‍ഡിനെതിരായ (India vs New Zealand ) ടി20 പരമ്പരയിലെ (t20 series) ആദ്യ മത്സരത്തിലെ താരമായതിന് പിന്നാലെയാണ് സൂര്യകുമാര്‍ യാദവിന്‍റെ (Suryakumar Yadav) പ്രതികരണം.

Suryakumar Yadav  India vs New Zealand  Devisha Shetty  സൂര്യകുമാർ യാദവ്  ഇന്ത്യ-ന്യൂസിലന്‍ഡ്  ദേവിഷ ഷെട്ടി  t20 match  trent boult
Suryakumar yadav: 'ആകാശം പരിധിയല്ല, അതാണ് മാനദണ്ഡം': സൂര്യകുമാർ യാദവ്

By

Published : Nov 18, 2021, 12:57 PM IST

ജയ്‌പൂര്‍: ന്യൂസിലന്‍ഡിനെതിരായ (India vs New Zealand ) ടി20 പരമ്പരയിലെ (t20 series) ആദ്യ മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് (Suryakumar Yadav) നടത്തിയത്. 40 പന്തില്‍ 62 റണ്‍സെടുത്ത സൂര്യകുമാറിന്‍റെ പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ (Indian victory) നിര്‍ണായകമായിരുന്നു.

ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയം (Inidia won 5-Wicket) പിടിച്ച മത്സരത്തിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സൂര്യകുമാറായിരുന്നു. ഇപ്പോഴിതാ വിജയത്തിന്‍റെ ആവേശം പങ്കുവെച്ചിരിക്കുകയാണ് താരം. ന്യൂസിലന്‍ഡിനെതിരായ പ്രകടനത്തില്‍ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു.

"ആകാശം പരിധിയല്ല എന്നാണ് ഞാൻ കരുതുന്നത്, മുന്നോട്ട് പോകുമ്പോൾ അതൊരു മാനദണ്ഡമായിരിക്കണം. ന്യൂസിലന്‍ഡിനെതിരായ പ്രകടനത്തില്‍ സന്തോഷമുണ്ട്. മത്സരത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പ് വളരെ മികച്ചതായിരുന്നു. നെറ്റ്സിൽ പരിശീലിച്ചത് പോലെ തന്നെ ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കൂടൂതല്‍ കവർ ഡ്രൈവുകള്‍ കളിക്കാന്‍ അവർ എന്നെ അനുവദിച്ചില്ല, അതിനാൽ എനിക്ക് മറ്റ് ഷോട്ടുകൾ കളിക്കേണ്ടി വന്നു" താരം പറഞ്ഞു.

also read: India vs New Zealand: രോഹിത്-ദ്രാവിഡ് യുഗത്തിന് വിജയത്തുടക്കം; കിവീസിനെ അഞ്ച് വിക്കറ്റിന് കീഴടക്കി

അതേസമയം ഭാര്യ ദേവിഷ ഷെട്ടിയുടെ (Devisha Shetty) പിറന്നാള്‍ ദിനത്തില്‍ നടന്ന മത്സരം പുറത്താവാതെ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിച്ചിരുന്നതായും താരം പറഞ്ഞു. ഇന്നിങ്സിന്‍റെ തുടക്കത്തില്‍ തന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തിയത് ട്രെന്‍റ് ബോള്‍ട്ടില്‍ (trent boult) നിന്നുള്ള മികച്ച സമ്മാനമായിരുന്നുവെന്നും സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details