റാഞ്ചി: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ ഇന്ത്യയ്‌ക്ക്(India vs New Zealand). മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും (second t20) വിജയം പിടിച്ചാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് രോഹിത് ശര്‍മയും (Rohit Sharma) സംഘവും സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 16 പന്തുകള്‍ ബാക്കി നിര്‍ത്തി ലക്ഷ്യം മറികടന്നു. സ്കോര്‍: ന്യൂസിലന്‍ഡ്- 153/6 (20), ഇന്ത്യ- 155/3(17.2).
ഓപ്പണർമാരായ കെഎൽ രാഹുലിന്‍റേയും (KL Rahul) ക്യാപ്റ്റൻ രോഹിത് ശർമയുടെയും അർധ സെഞ്ചുറികളാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. 49 പന്തിൽ 65 റൺസെടുത്ത രാഹുൽ ഇന്ത്യയുടെ ടോപ് സ്‌കോററായി. രോഹിത് 36 പന്തിൽ 55 റൺസടിച്ചു.
ഓപ്പണിങ് വിക്കറ്റിൽ 117 റൺസെടുത്തശേഷമാണ് രാഹുൽ-രോഹിത് സഖ്യം വേർ പിരിഞ്ഞത്. പുറത്താവാതെ നിന്ന വെങ്കടേഷ് അയ്യരും (11 പന്തില്‍ 12), റിഷഭ് പന്തുമാണ് (6 പന്തില്‍ 12) ഇന്ത്യയുടെ വിജയമുറപ്പിച്ചത്.
രണ്ട് പന്തുകള്‍ മാത്രം നേരിട്ട് ഒരു റണ്‍സെടുത്ത് പുറത്തായ സൂര്യകുമാർ യാദവ് നിരാശപ്പെടുത്തി. കിവീസിനായി നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയ ക്യാപ്റ്റന്‍ ടിം സൗത്തി മികച്ച പ്രകടനം കാഴ്‌ചവെച്ചു.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കിവീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റിലും ഡാരില്‍ മിച്ചലും ചേര്‍ന്ന് നല്‍കിയ മിന്നുന്ന തുടക്കം മുതലാക്കാനാവാതെ പോയത് കിവീസിന്‍റെ പരാജയത്തില്‍ നിര്‍ണായകമായി.
also read:Chris Gayle Retirement: ക്രിക്കറ്റ് വിടുന്നില്ലെന്ന സൂചന നല്‍കി ക്രിസ് ഗെയ്‌ലിന്‍റെ ട്വീറ്റ്
ഓപ്പണിങ് വിക്കറ്റില്‍ വെറും 4.1 ഓവറില്‍ 48 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. ഗപ്റ്റില്‍ 15 പന്തിലും മിച്ചല്‍ 28 പന്തിലും 31 റണ്‍സ് വീതം നേടി പുറത്തായി. 21 പന്തില്‍ 34 റണ്‍സടിച്ച ഗ്ലെന്‍ ഫിലിപ്‌സാണ് കിവീസിന്‍റെ ടോസ് സ്‌കോറര്‍. മാര്‍ക്ക് ചാപ്‌മാന്‍ (17 പന്തില്‍ 21), ടിം സീഫേര്‍ട്ട് (15 പന്തില്‍ 13), ജെയിംസ് നീഷാം (12 പന്തില്‍ 3) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. മിച്ചല്‍ സാന്‍റ്നര്‍ (9 പന്തില്‍ 8), ആദം മില്‍നെ (4 പന്തില്‍ 5) എന്നിവര്‍ പുറത്താവാതെ നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റക്കാരന്‍ ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. അശ്വിന്‍ നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്‌ത്തി. അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.