സതാംപ്‌റ്റണ്‍: ചരിത്രത്തിലെ ആദ്യ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ ആദ്യ ദിനം മഴ കാരണം ഉപേക്ഷിച്ചു. കനത്ത മഴയെത്തുടർന്ന് ഫൈനലിലെ ആദ്യ സെക്ഷൻ ഉപേക്ഷിച്ചിരുന്നു. ഉച്ചകഴിഞ്ഞ് 2.30 നാണ് ടോസ് നിശ്ചയിച്ചിരുന്നത്. എന്നാൽ ടോസിടാന്‍ പോലും കഴിയാത്ത പ്രതികൂലമായ കാലാവസ്ഥയെ തുടർന്നാണ് ആദ്യ ദിനത്തിലെ മത്സരം പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
READ MORE:ഗ്രാന്‍ഡ് ഫിനാലെ; സതാംപ്‌റ്റണില്‍ ക്ലാസിക്ക് പോരാട്ടം തുടങ്ങുന്നു
നനഞ്ഞു കുതിര്‍ന്നു കിടക്കുന്ന ഔട്ട് ഫീല്‍ഡ് സൂപ്പര്‍ സോപ്പറുകള്‍ ഉപയോഗിച്ച് ഉണക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും മഴയെത്തിയത് അവസാന സെഷനിലെങ്കിലും മത്സരം നടത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. സതാംപ്‌ടണിലെ ഏജീസ് ബൗളില്‍ അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരത്തില്‍ ഒരു ദിവസം മത്സരം മാറ്റിവെക്കേണ്ടി വന്നാല്‍ പ്രയോജനപ്പെടുത്താനായി റിസര്‍വ് ദിനവും അനുവദിച്ചിട്ടുണ്ടായിരുന്നു. ഇതോടെ ഫൈനലിൽ റിസർവ്ഡേ ഉപയോഗിക്കും.
READ MORE:സതാംപ്‌റ്റണിൽ മഴ കളി തുടങ്ങി; ആദ്യ സെഷൻ ഉപേക്ഷിച്ചു
യുകെ കാലാവസ്ഥാ വകുപ്പ് ഇന്ന് ശക്തമായ മഴ പെയ്യും എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഫൈനല്‍ നടക്കുന്ന അഞ്ചു ദിവസവും മഴ ഭീഷണിയുണ്ട്. റിസര്‍വ് ദിവസം ഉണ്ടെങ്കിലും അഞ്ചു ദിവസവും ഏറെ നേരം മഴയെ തുടര്‍ന്ന് മത്സരം നഷ്ടപ്പെടുന്നത് തിരിച്ചടിയാകും. മത്സരം മഴ കൊണ്ടുപോയാൽ കിരീടം ഇരു ടീമുകളും പങ്കിടും.