ജയ്‌പൂര്‍: ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും കീഴില്‍ പുതിയ ഇന്നിങ്സിനിറങ്ങിയ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം (Suryakumar Yadav Stars With Bat As Rahul Dravid) ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ India vs New Zealand) ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത് (Era Begins With 5-Wicket Win).
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയ ലക്ഷ്യം രണ്ട് പന്തുകള്‍ നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. സ്കോര്‍: ന്യൂസിലന്‍ഡ്- 165/5 ( 20) , ഇന്ത്യ- 166-5 (19.4). 40 പന്തില്‍ 62 റണ്‍സടിച്ച സൂര്യകുമാര്‍ യാദവിന്‍റേയും (surya kumar yadav) 36 പന്തില്‍ 48 റണ്‍സെടുത്ത രോഹിത് ശര്‍മ(rohit sharma) യുടേയും പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
കെഎല്‍ രാഹുല്‍ (15), ശ്രേയസ് അയ്യര്‍ (5), വെങ്കിടേഷ് (4) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. 17 റണ്‍സുമായി റിഷഭ് പന്തും ഒരു റണ്‍സെടുത്ത അക്‌സര്‍ പട്ടേലും ഇന്ത്യന്‍ വിജയമുറപ്പിച്ച് പുറത്താവാതെ നിന്നു. ന്യൂസിലന്‍ഡിനായി ട്രെന്‍റ് ബോള്‍ട്ട് 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സാന്‍റ്നറും ഡാരില്‍ മിച്ചലും ഓരോ വിക്കറ്റെടുത്തു.നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങിയ ടിം സൗത്തിയും ഒരു വിക്കറ്റ് വീഴ്‌ത്തി.
അതേസമയം ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്‍റെയും (Martin Guptill) മാര്‍ക്ക് ചാപ്മാന്‍റെയും (Mark Chapman) അര്‍ധസെഞ്ചുറികളാണ് കിവീസ് സ്‌കോറില്‍ നിര്‍ണായകമായത്. 42 പന്തില്‍ 70 റണ്‍സടിച്ച ഗപ്‌റ്റിലാണ് ടീമിന്‍റെ ടോപ് സ്കോറര്‍. ചാപ്മാന്‍ 50 പന്തില്‍ 63 റണ്‍സെടുത്തു. ടിം സീഫെര്‍ട്ട് (12), രചിന്‍ രവീന്ദ്ര (7) മിച്ചല്‍ സാന്‍റ്നര്‍ (4) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.
ഇന്ത്യക്കായി അശ്വിന്‍ (Ravichandran Ashwin) , ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. ദീപക് ചഹാര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.