മുംബൈ:ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ഉച്ചഭക്ഷണത്തിനായി പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 142 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യക്കിപ്പോൾ 405 റണ്‍സിന്‍റെ ലീഡുണ്ട്. ക്യാപ്‌റ്റൻ വിരാട് കോലി (11) ശുഭ്മാൻ ഗിൽ(17) എന്നിവരാണ് ക്രീസിൽ.
മൂന്നാം ദിനം വിക്കറ്റ് നഷ്ടം കൂടാതെ 69 റണ്‍സ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് മായങ്ക് അഗർവാളിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.ടീം സ്കോർ 107ൽ നിൽക്കെ 62 റണ്‍സ് നേടിയ താരത്തെ പുറത്താക്കി അജാസ് പട്ടേലാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 47 റണ്‍സെടുത്ത ചേതേശ്വർ പുജാരെയും അജാസ് തന്നെ കൂടാരം കയറ്റി.
ALSO READ:LA LIGA: ലാലിഗയിൽ അടിപതറി വമ്പൻമാർ, ബാഴ്‌സലോണക്കും അത്ലറ്റിക്കോ മാഡ്രിഡിനും തോൽവി