മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരം നാളെ നടക്കും. വാങ്കഡെ സ്റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മത്സരം ആരംഭിക്കുക. ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെ, പരമ്പര നേട്ടവും ഇതുവഴി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിലപ്പെട്ട പോയിന്‍റുമായിരിക്കും ഇരു സംഘവും ലക്ഷ്യം വെയ്‌ക്കുക.
ആദ്യമത്സരത്തില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ വിരാട് കോലി തിരിച്ചെത്തുന്നത് ഇന്ത്യയ്‌ക്ക് കരുത്താവും. എന്നാല്‍ ആദ്യ ടെസ്‌റ്റ് മത്സരത്തിനിറങ്ങിയ ടീമില്‍ നിന്നും ആരാവും പുറത്താവുകയെന്നത് ക്രിക്കറ്റ് ലോകത്തെ ആകാംക്ഷയിലാക്കുന്നതാണ്.
കാണ്‍പൂരിലെ അരങ്ങേറ്റ ടെസ്റ്റില്‍ മിന്നിയ ശ്രേയസ് അയ്യര്‍ ടീമില്‍ തുടര്‍ന്നേക്കും. ഇതോടെ മോശം ഫോം അലട്ടുന്ന വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര അല്ലെങ്കില്‍ മായങ്ക് അഗര്‍വാള്‍ എന്നിവരില്‍ ആരെങ്കിലും പുറത്തിരിക്കാനാണ് സാധ്യത.
മായങ്കാണ് പുറത്താവുന്നതെങ്കില്‍ പൂജാര ഓപ്പണറായെത്തിയേക്കും. രണ്ടാം ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വുറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ മത്സരത്തിനിറങ്ങാന്‍ തയ്യാറാണെന്ന് കോലി വ്യക്തമാക്കിയിട്ട്.