ലണ്ടൻ : ലെസ്റ്റർഷെയറിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരം സമനിലയിൽ. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ 367 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലൈസ്റ്റർഷെയർ നാലാം ദിനം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്‌ടത്തിൽ 219 റണ്‍സ് നേടിയിരുന്നു. ശുഭ്‌മാൻ ഗിൽ(62), ലൂയിസ് കിംബർ(58) എന്നിവരുടെ ഇന്നിങ്സാണ് ലെസ്റ്റർഷെയറിന് സമനില സമ്മാനിച്ചത്.സ്‌കോർ ഇന്ത്യ: 246/8, 364/7 ലെസ്റ്റർഷെയർ: 244, 219/4
രണ്ടാം ഇന്നിങ്സിൽ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ലെസ്റ്റർഷെയറിന് ഹസൻ അസാദിനെ(12) തുടക്കത്തിൽ തന്നെ നഷ്‌ടമായി. എന്നാൽ തുടർന്നെത്തിയ ഗില്ലും സാമുവൽ ഇവാൻസും(26) ചേർന്ന് സ്‌കോർ ഉയർത്തി. ഇതിനിടെ ഗില്ലും, ഇവാൻസും പുറത്തായി. പിന്നാലെയെത്തിയ ഹനുമാൻ വിഹാരിയും(26) കുറച്ചുനേരം പിടിച്ചുനിന്ന ശേഷം കൂടാരം കയറി. ഇന്ത്യക്കായി ഷാർദുൽ താക്കൂർ രണ്ടും, അശ്വിൻ, ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.