ഡബ്ലിന്‍:അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ (India vs Ireland T20I). ഡബ്ലിനിലെ വില്ലേജ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ 33 റണ്‍സ് ജയത്തോടെയാണ് ഇന്ത്യ പരമ്പര കൈക്കലാക്കിയത് (IND vs IRE Second T20I Result). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ടീം ഇന്ത്യ 20 ഓവറില്‍ 185 റണ്‍സായിരുന്നു നേടിയത്.
INDIA vs IRELAND 2nd T20I ഐറിഷ് പടയെ രക്ഷിക്കാന്‍ ബാല്‍ബിര്‍ണിക്കായില്ല, രണ്ടാം ടി20യിലും ഇന്ത്യയ്‌ക്ക് ജയം; പരമ്പരയും സ്വന്തം - ജസ്‌പ്രീത് ബുംറ
IND vs IRE 2nd T20I Match Result : അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യയ്‌ക്ക് സ്വന്തം. രണ്ടാം ടി20യില്‍ ജസ്‌പ്രീത് ബുംറയും സംഘവും ജയം പിടിച്ചത് 33 റണ്‍സിന്.
![INDIA vs IRELAND 2nd T20I ഐറിഷ് പടയെ രക്ഷിക്കാന്‍ ബാല്‍ബിര്‍ണിക്കായില്ല, രണ്ടാം ടി20യിലും ഇന്ത്യയ്‌ക്ക് ജയം; പരമ്പരയും സ്വന്തം INDIA vs IRELAND INDIA vs IRELAND 2nd T20I INDIA vs IRELAND 2nd T20I Match Result IND vs IRE 2nd T20I Match Result India vs Ireland T20I IND vs IRE Second T20I Result Andrew Balbirnie ഇന്ത്യ vs അയര്‍ലന്‍ഡ് ഇന്ത്യ അയര്‍ലന്‍ഡ് ടി20 ഇന്ത്യ അയര്‍ലന്‍ഡ് രണ്ടാം ടി20 ജസ്‌പ്രീത് ബുംറ സഞ്ജു സാംസണ്‍](https://etvbharatimages.akamaized.net/etvbharat/prod-images/21-08-2023/1200-675-19310913-thumbnail-16x9-ire.jpg)
INDIA vs IRELAND 2nd T20I
മറുപടി ബാറ്റിങ്ങില്‍ ഐറിഷ് പടയുടെ പോരാട്ടം എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 152 റണ്‍സില്‍ അവസാനിച്ചു. 51 പന്ത് നേരിട്ട് 72 റണ്‍സ് അടിച്ചെടുത്ത ആന്‍ഡ്ര്യൂ ബാല്‍ബിര്‍ണി (Andrew Balbirnie) മാത്രമാണ് ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന് മുന്നില്‍ പിടിച്ചു നിന്നത്. ഇന്ത്യയ്‌ക്കായി ക്യാപ്‌റ്റന്‍ ജസ്‌പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ, സ്‌പിന്നര്‍ രവി ബിഷ്‌ണോയ് എന്നീ താരങ്ങള്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.