നോട്ടിങ്‌ഹാം : ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ഫീല്‍ഡിങ്ങിനയക്കുകയായിരുന്നു. ഇന്ത്യ നാല് മാറ്റങ്ങളും, ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങളുമായാണ് പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങുന്നത്.
ജസ്പ്രിത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കാണ് ഇന്ത്യ ഇന്ന് വിശ്രമം നല്‍കിയത്. ശ്രേയസ് അയ്യര്‍, ഉമ്രാന്‍ മാലിക്, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ് എന്നിവരാണ് ഇവര്‍ക്ക് പകരക്കാര്‍. റീസെ ടോപ്‌ലി, ഫില്‍ സാള്‍ട്ട് എന്നിവരാണ് ഇംഗ്ലണ്ട് ടീമിലേക്ക് എത്തിയത്.