കേരളം

kerala

ETV Bharat / sports

IND VS ENG | ഓൾഡ് ട്രഫോർഡിൽ ഇന്ന് 'ഫൈനൽ' ; വിജയികൾക്ക് പരമ്പര

ടി20 പരമ്പരയ്‌ക്ക് പിന്നാലെ ഏകദിന പരമ്പരയും ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിൽ ഇന്ന് രണ്ട് മാറ്റങ്ങൾക്ക് സാധ്യത. ഓപ്പണർ ശിഖർ ധവാന് പകരം ഇഷാൻ കിഷനായിരിക്കും. പ്രസിദ്ധ് കൃഷ്‌ണയെ പുറത്തിരുത്തി ശാർദുള്‍ ഠാക്കൂറിനെ പരിഗണിച്ചേക്കും

India vs England  India Vs England Third ODI team news and match preview  IND VS ENG  ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പര  ഇംഗ്ലണ്ട്  ഇന്ത്യ  India vs England Team news  India vs England match preview
IND VS ENG | ഓൾഡ് ട്രഫോർഡിൽ ഇന്ന് 'ഫൈനൽ' ; വിജയികൾക്ക് പരമ്പര

By

Published : Jul 17, 2022, 8:03 AM IST

ഓൾഡ് ട്രഫോർഡ് :ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ 'ഫൈനൽ' ഇന്ന് ഓൾഡ് ട്രഫോർഡിൽ നടക്കും. ആദ്യ മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന്‍റെ ജയം നേടിയപ്പോൾ രണ്ടാം മത്സരത്തിൽ 100 റൺസിന്‍റെ ജയത്തോടെയാണ് ആതിഥേയരായ ഇംഗ്ലണ്ട് വിജയവഴിയിൽ തിരിച്ചെത്തിയത്. മൂന്ന് മത്സര പരമ്പരയില്‍ ഇന്ന് ജയിക്കുന്നവർക്ക് കപ്പെടുക്കാം. ഉച്ച കഴിഞ്ഞ് 3.30 നാണ് മത്സരം.

ടി20 പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പരയും സ്വന്തമാക്കാനാകും ഇന്നിറങ്ങുക. എന്നാൽ ഓയിൻ മോർഗന് പകരം ഇംഗ്ലണ്ടിന്‍റെ പുതിയ നായകനായി ചുമതലയേറ്റ ജോസ് ബട്‌ലറിന് അഭിമാന പ്രശ്‌നമാണ് ഈ പരമ്പര. അതുകൊണ്ടുതന്നെ ജയത്തിൽ കുറഞ്ഞതൊന്നും ആതിഥേയർക്ക് മുന്നിലുണ്ടാകില്ല.

ഒട്ടും ഭയമില്ലാതെ ടി20 ശൈലിയിൽ അടിച്ചുതകർക്കുകയാണ് ഇന്ത്യൻ ഏകദിന ടീമും. അതോടൊപ്പം ബോളർമാരും തകർത്തെറിഞ്ഞ പരമ്പരയാണിത്. ആദ്യം ബുമ്രയുടെ പേസാക്രമണത്തിന് മുന്നിൽ ഇംഗ്ലണ്ടിന് മറുപടിയില്ലായിരുന്നു. രണ്ടാം മത്സരത്തിൽ റീസ് ടോപ്‌ലിക്ക് മുന്നിൽ ഇന്ത്യയും മുട്ടുമടക്കി.

ഈ മത്സരം പരമ്പര വിജയികളെ തീരുമാനിക്കുന്നതിൽ നിർണായകമായതിനാൽ ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയുണ്ട്. ഓപ്പണർ ശിഖർ ധവാന് പകരം ഇഷാൻ കിഷന് അവസരം നൽകിയേക്കും. പരമ്പരയിലെ രണ്ട് മത്സരത്തിലും ധവാന് വലിയ സ്‌കോർ നേടാൻ സാധിച്ചിരുന്നില്ല.

പേസ് നിരയിലാണ് മറ്റൊരു മാറ്റത്തിന് സാധ്യത. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പേസ് നിരയിൽ തുടരുമ്പോൾ മൂന്നാമനായി പ്രസിദ്ധ് കൃഷ്‌ണയെ പരിഗണിച്ചേക്കില്ല. രണ്ട് മത്സരങ്ങളിലും വലിയ പ്രകടനം കാഴ്‌ചവയ്ക്കാൻ സാധിക്കാത്ത പ്രസിദ്ധിനെ പുറത്തിരുത്തി പകരം ശാർദുൾ ഠാക്കൂറിനെ പരിഗണിക്കാനാണ് സാധ്യത. ശാർദുള്‍ ഠാക്കൂറിന്‍റെ ഓൾ റൗണ്ടർ മികവ് താരത്തിന് പ്ലെയിങ് ഇലവനിൽ ഇടം നൽകിയേക്കും.

അതേസമയം വിരാട് കോലി ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ തുടരും. മോശം ഫോമിലാണെങ്കിലും കോലിയെ ഇന്ത്യ കൈവിട്ടേക്കില്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിന് ശേഷം കോലി നീണ്ട ഇടവേളയ്ക്ക് പോവുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലും അഞ്ച് മത്സര ടി20 പരമ്പരയിലും കോലിക്ക് വിശ്രമം നൽകിയിട്ടുണ്ട്. ഏഷ്യ കപ്പിലൂടെയാവും കോലിയുടെ തിരിച്ചുവരവ്.

പകൽ മത്സരമായതിനാൽ ഓൾഡ് ട്രഫോർഡിലെ പിച്ചിൽ തുടക്കത്തിൽ പന്ത് നന്നായി സ്വിങ് ചെയ്യാൻ സാധ്യതയുണ്ട്. അതുകൊണ്ട് പിച്ച് സ്‌പിന്നർമാർക്ക് അനുകൂലമാകും. ഇരുടീമിലും മികച്ച ബോളർമാരുള്ളതിനാൽ ടോസ് നിർണായകമാണ്.

ABOUT THE AUTHOR

...view details