ട്രെന്‍റ്ബ്രിഡ്ജ് : നോട്ടിങ്ഹാം ടെസ്റ്റിന്‍റെ അഞ്ചാം ദിനം 'മഴ കളിക്കുന്നു'. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരത്തില്‍ ഒരു പന്ത് പോലും എറിയാനായിട്ടില്ല.
രണ്ടാം ഇന്നിങ്സില്‍ 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലായിരുന്നു. അവസാന ദിനം ഒമ്പത് വിക്കറ്റുകള്‍ ശേഷിക്കെ 157 റൺസാണ് വിജയത്തിനായി ഇന്ത്യയ്ക്ക് വേണ്ടത്.
ഓപ്പണര്‍ കെഎല്‍ രാഹുലിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 26 റൺസെടുത്ത രാഹുലിനെ സ്റ്റുവർട്ട് ബ്രോഡ് ജോ റൂട്ടിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. നാലാം ദിനം അവസാനിക്കുമ്പോൾ രോഹിത് ശര്‍മയും ചേതേശ്വര്‍ പൂജാരയും 12 റൺസെടുത്ത് നിൽക്കുകയായിരുന്നു.