എഡ്‌ജ്‌ബാസ്റ്റണ്‍:ഇംഗ്ലണ്ടിനെതിരായ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. പേസര്‍ ജസ്‌പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്.
ചേതേശ്വര്‍ പൂജാരയും ശുഭ്‌മാന്‍ ഗില്ലുമാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. ബുംറയ്‌ക്ക് പുറമെ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരെ പേസ് ബൗളര്‍മാരായി ഉള്‍പ്പെടുത്തി. ആര്‍ അശ്വിന്‍ പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജയെയാണ് സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറായി ഉള്‍പ്പെടുത്തിയത്.
മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്നതോടെ 35 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്ന പേസ് ബൗളർ എന്ന നേട്ടം ബുംറ സ്വന്തമാക്കി. ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന 36-ാമത്തെ നായകനാണ് ബുംറ. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് ടെസ്റ്റ് മത്സര പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവച്ച അവസാന കളിയാണ് ഇത്.