ഓൾഡ് ട്രഫോർഡ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങുന്നത്.
പരിക്കേറ്റ ജസ്പ്രീത് ബുംറയ്‌ക്ക് പകരം മുഹമ്മദ് സിറാജാണ് പ്ലേയിങ് ഇലവനിലെത്തിയത്. ഇംഗ്ലണ്ട് ടീമില്‍ മാറ്റമില്ല. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം ഇരുസംഘവും ജയിച്ചിരുന്നു. ഇതോടെ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.