ലണ്ടന്‍ : ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നാലാം ദിനം രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കം പാളി. 27 റണ്‍സിന്‍റെ കടവുമായി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് ലഞ്ചിന് മുമ്പേ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍ (5), രോഹിത് ശര്‍മ (21) എന്നിവര്‍ക്ക് പുറമെ ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് (20) കൂടാരം കയറിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 57 ഓവറില്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടം കൂടാതെ 103 റണ്‍സെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇതോടെ ഇന്ത്യയ്ക്ക് 76 റണ്‍സിന്‍റെ ലീഡായി. നിലവില്‍ ചേതേശ്വര്‍ പൂജാര (28), അജിന്‍ക്യ രഹാനെ (23) എന്നിവാണ് ക്രീസില്‍. ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് രണ്ടും സാം കറന്‍ ഒരു വിക്കറ്റും വീഴ്ത്തി.