കേരളം

kerala

ETV Bharat / sports

IND VS BAN | ടോസ് ബംഗ്ലാദേശിന്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; കുൽദീപ് സെന്നിന് അരങ്ങേറ്റം - ind vs ban odi

കുല്‍ദീപ് സെന്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു. റിഷഭ് പന്തിനെ ഒഴിവാക്കി. കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാകും.

india vs bangladesh  Bangladesh have won the toss  ഇന്ത്യ vs ബംഗ്ലാദേശ്  രോഹിത് ശര്‍മ  rohit sharma  kuldeep sen  കുൽദീപ് സെൻ  india vs bangladesh toss  വിരാട് കോലി  ind vs ban odi
IND VS BAN | ബംഗ്ലാദേശിനെതിരെ ടോസ് നഷ്‌ടമായ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; കുൽദീപ് സെന്നിന് അരങ്ങേറ്റം

By

Published : Dec 4, 2022, 11:42 AM IST

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരയ്‌ക്ക് തുടക്കമായി. ആദ്യ മത്സരത്തിൽ ടോസ് നഷ്‌ടമായ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ലിട്ടൺ ദാസ് ഫീൽഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

രാജസ്ഥാൻ റോയൽസ് താരമായ പേസർ കുൽദീപ് സെൻ അരങ്ങേറ്റം കുറിക്കും എന്നതാണ് ഇന്ത്യൻ ടീമില്‍ ശ്രദ്ധേയമായ മാറ്റം. ന്യൂസിലന്‍ഡ് പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്ന സീനിയര്‍ താരങ്ങളെല്ലാം ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. നായകന്‍ രോഹിത് ശര്‍മ്മക്കൊപ്പം ശിഖർ ധവാൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യും.

പരിക്കേറ്റ റിഷഭ് പന്തിനെ ടീമില്‍ നിന്ന് ഒഴിവാക്കി. കെഎല്‍ രാഹുലിനെയാണ് വിക്കറ്റ് കീപ്പറായി നിയോഗിച്ചിട്ടുള്ളത്.

ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ശാർദുൽ താക്കൂർ, ദീപക് ചാഹർ, മുഹമ്മദ് സിറാജ്, കുൽദീപ് സെൻ

ബംഗ്ലാദേശ്: ലിറ്റൺ ദാസ് (ക്യാപ്റ്റൻ), അനമുൽ ഹഖ്, നജ്മുൽ ഹൊസൈൻ ഷാന്‍റോ, ഷാക്കിബ് അൽ ഹസൻ, മുഷ്ഫിഖുർ റഹീം (വിക്കറ്റ് കീപ്പർ), മഹ്മൂദുല്ല, അഫീഫ് ഹൊസൈൻ, മെഹിദി ഹസൻ മിറാസ്, ഹസൻ മഹ്മൂദ്, എബദോട്ട് ഹൊസൈൻ

ABOUT THE AUTHOR

...view details