കേരളം

kerala

ETV Bharat / sports

സെഞ്ച്വറിക്കരികിൽ വീണ് പുജാര, നിലയുറപ്പിച്ച് ശ്രേയസ്; ബംഗ്ലാദേശിനെതിരെ ആദ്യ ദിനം ഇന്ത്യ മികച്ച നിലയിൽ - സെഞ്ച്വറിക്കരികിൽ വീണ് പുജാര

ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 278 എന്ന നിലയിലാണ് ഇന്ത്യ

India vs Bangladesh first test  India vs Bangladesh first test score update  ഇന്ത്യ vs ബംഗ്ലാദേശ്  ബംഗ്ലാദേശിനെതിരെ ആദ്യ ദിനം ഇന്ത്യ മികച്ച നിലയിൽ  ശ്രേയസ് അയ്യർ  ചേതേശ്വർ പുജാര  ശുഭ്‌മാൻ ഗിൽ  Shreyas Iyer  Cheteshwar Pujara  സെഞ്ച്വറിക്കരികിൽ വീണ് പുജാര
ബംഗ്ലാദേശിനെതിരെ ആദ്യ ദിനം ഇന്ത്യ മികച്ച നിലയിൽ

By

Published : Dec 14, 2022, 5:35 PM IST

ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യ മികച്ച നിലയിൽ. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 278 എന്ന നിലയിലാണ്. 82 റണ്‍സുമായി ശ്രേയസ് അയ്യരാണ് ക്രീസിൽ. ഒരു ഘട്ടത്തിൽ തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യയെ സെഞ്ച്വറിക്കരികിൽ വീണ ചേതേശ്വർ പുജാരയും(90), ശ്രേയസ് അയ്യരും ചേർന്നാണ് കരകയറ്റിയത്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ ശുഭ്‌മാൻ ഗില്ലിന്‍റെ വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. 20 റണ്‍സ് നേടിയ താരത്തെ തയ്‌ജുൾ ഇസ്ലാം, യാസിൽ അലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. തൊട്ടു പിന്നാലെ തന്നെ നായകന്‍ കെഎൽ രാഹുലും(22) മടങ്ങി. തുടർന്ന് ക്രീസിലെത്തിയ വിരാട് കോലിയും(1) പെട്ടന്ന് മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി.

എന്നാൽ തുടർന്നിറങ്ങിയ ചേതേശ്വർ പുജാരയും, റിഷഭ് പന്തും ചേർന്ന് ഇന്ത്യയുടെ സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് 64 റണ്‍സിന്‍റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ ടീം സ്കോർ 112ൽ നിൽക്കെ റിഷഭ് പന്തിനെ(46) ഇന്ത്യക്ക് നഷ്‌ടമായി. എന്നാൽ പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യർ പുജാരയെ കൂട്ടുപിടിച്ച് സ്‌കോർ മെല്ലെ ഉയർത്തി. ഇരുവരും ചേർന്ന് ഇന്ത്യയെ 200 കടത്തി.

എന്നാൽ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന പുജാരയുടെ അപ്രതീക്ഷിത പുറത്താകൽ ഇന്ത്യയെ ഞെട്ടിച്ചു. 203 പന്തിൽ 90 റണ്‍സ് നേടിയ താരം തയ്‌ജുൾ ഇസ്ലാമിന്‍റെ പന്തിൽ ബൗൾഡാവുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ അക്‌സർ പട്ടേൽ(14) അവസാന ഓവറിലെ അവസാന പന്തിൽ പുറത്തായി. ബംഗ്ലാദേശിനായി തയ്‌ജുൾ ഇസ്ലാം മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മെഹ്‌ദി ഹസൻ രണ്ടും ഖാലിദ് അഹമ്മദ് ഒരു വിക്കറ്റും വീഴ്‌ത്തി.

ABOUT THE AUTHOR

...view details