മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് 145 റണ്‍സ് വിജയ ലക്ഷ്യം. 87 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശ് 231 റണ്‍സിന് പുറത്തായി. ലിറ്റണ്‍ ദാസ്, സാക്കിർ ഹസൻ എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് വമ്പന്‍ തകര്‍ച്ചയില്‍ നിന്നും ബംഗ്ലാദേശിനെ കരകയറ്റിയത്. 98 പന്തില്‍ 73 റണ്‍സെടുത്ത ലിറ്റണാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോറര്‍.
ഓപ്പണര്‍ സാക്കിർ ഹസൻ 135 പന്തിൽ 51 റണ്‍സെടുത്തു. നൂറുള്‍ ഹസന്‍ (31), ടസ്‌കിന്‍ അഹമ്മദ് (46 പന്തില്‍ 31*) എന്നിവരാണ് ചെറുത്തില്‍പ്പിന് ശ്രമിച്ച മറ്റ് ബംഗ്ലാ താരങ്ങള്‍. ഇന്ത്യയ്‌ക്കായി അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌ഘട്ട് എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ വീതമുണ്ട്.
ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 227 റണ്‍സിന് മറുപടിയായി 314 റണ്‍സാണ് ഇന്ത്യ നേടിയിരുന്നത്. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശ് വിക്കറ്റ് നഷ്‌ടമില്ലാതെ ഏഴ് റണ്‍സ് എന്ന നിലയിലാണ് മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സുള്ളപ്പോള്‍ അതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി.