കേരളം

kerala

ETV Bharat / sports

India vs Australia Toss Report : ചെപ്പോക്കില്‍ ഓസീസിന് ടോസ് ഭാഗ്യം ; ആദ്യം ബാറ്റ് ചെയ്യും

India vs Australia Toss Report : ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് എതിരെ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു

India vs Australia Toss Report  Cricket World Cup 2023  Rohit Sharma  Pat Cummins  Where to watch India vs Australia  രോഹിത് ശര്‍മ  പാറ്റ് കമ്മിന്‍സ്  ഇന്ത്യ vs ഓസ്‌ട്രേലിയ  ഏകദിന ലോകകപ്പ് 2023
India vs Australia Toss Report

By ETV Bharat Kerala Team

Published : Oct 8, 2023, 1:48 PM IST

Updated : Oct 8, 2023, 2:26 PM IST

ചെന്നൈ :ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും (India vs Australia Toss Report). ടോസ് നേടിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിങ്ങനെ മൂന്ന് സ്‌പിന്നര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നത്. ജസ്‌പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് പ്ലെയിങ് ഇലവനിലെ പേസര്‍മാര്‍. ഡെങ്കിപ്പനി ബാധിച്ച ശുഭ്‌മാന്‍ ഗില്‍ ഇന്ത്യയ്‌ക്കായി കളിക്കുന്നില്ല. ഇഷാന്‍ കിഷനാണ് പകരക്കാരനായി രോഹിത്തിനൊപ്പം ഓപ്പണിങ്ങിനിറങ്ങുന്നത്. വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തുന്നത്.

ഇന്ത്യ (പ്ലെയിങ്‌ ഇലവൻ):രോഹിത് ശർമ (സി), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ (പ്ലെയിങ്‌ ഇലവൻ):ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്‌മിത്ത്, മാർനസ് ലെബുഷെയ്‌ന്‍, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി(വിക്കറ്റ് കീപ്പര്‍), ഗ്ലെൻ മാക്‌സ്‌വെൽ, പാറ്റ് കമ്മിൻസ്(ക്യാപ്റ്റന്‍), മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, ആദം സാംപ.

ലോകകപ്പിലെ ഫേവറേറ്റുകളുടെ പട്ടികയില്‍ മുന്നില്‍ തന്നെയുള്ള ടീമുകളാണ് ഇന്ത്യയും ഓസീസും. വിജയത്തുടക്കം ലക്ഷ്യമിട്ട് മുന്‍ ചാമ്പ്യന്മാരായ ഇരു ടീമുകളും ഇറങ്ങുമ്പോള്‍ ചെപ്പോക്കില്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. എന്നാല്‍ ലോകപ്പിന്‍റെ ചരിത്രം നോക്കിയാല്‍ ഇന്ത്യയ്‌ക്ക് മേല്‍ വ്യക്തമായ ആധിപത്യം ഓസ്‌ട്രേലിയയ്‌ക്കുണ്ട്.

ലോകകപ്പിൽ ഇതുവരെ 12 തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ എട്ട് വിജയങ്ങള്‍ ഓസീസിനൊപ്പം നിന്നപ്പോള്‍ നാല് തവണയാണ് ഇന്ത്യയ്‌ക്ക് വിജയം നേടാന്‍ കഴിഞ്ഞത്. പക്ഷേ, സ്വന്തം മണ്ണില്‍ രോഹിത് ശര്‍മയുടെ സംഘത്തെ കീഴടക്കുകയെന്നത് പാറ്റ് കമ്മിന്‍സിന്‍റെ ടീമിന് വെല്ലുവിളി തന്നെയാണ്.

മത്സരം ലൈവായി കാണാന്‍ (Where to watch India vs Australia Cricket World Cup 2023 match): ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളിലൂടെയാണ് ഏകദിന ലോകകപ്പിലെ ഇന്ത്യ vs ഓസ്‌ട്രേലിയ മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും ഈ മത്സരം ലഭ്യമാണ്.

ALSO READ:Rohit Sharma Set To Break Sachin Tendulkar’s Record : പൊളിയാനിരിക്കുന്നത് സച്ചിന്‍റേയും ഗെയ്‌ലിന്‍റേയും വമ്പന്‍ റെക്കോഡുകള്‍ ; ഹിറ്റ്‌മാനെ കാത്തിരിക്കുന്ന നേട്ടങ്ങളറിയാം

ചെപ്പോക്ക് പിച്ച് റിപ്പോര്‍ട്ട് (Chepauk Pitch Report):കറുത്ത നിറമുള്ള മണ്ണിലാണ് ചെപ്പോക്കിലെ പിച്ച് തയ്യാറാക്കിയിരിക്കുന്നത്. പരമ്പരാഗതമായി സ്‌പിന്നര്‍മാരെ പിന്തുണയ്‌ക്കുന്നതാണ് പിച്ചിന്‍റെ സ്വഭാവം. ഇവിടെ നടന്ന അവസാന എട്ട് ഏകദിനങ്ങളിലും ആദ്യം ബാറ്റ് ചെയ്‌ത ടീം 227-നും 299-നും ഇടയിലുള്ള ടോട്ടലാണ് നേടിയിട്ടുള്ളത്.ഇതില്‍ ആറ് തവണയും ആദ്യം ബാറ്റ് ചെയ്‌തവര്‍ക്കൊപ്പം തന്നെ വിജയം നിന്നിരുന്നു.

Last Updated : Oct 8, 2023, 2:26 PM IST

ABOUT THE AUTHOR

...view details