മൊഹാലി: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. മൊഹാലിയില്‍ വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുക. ഏഷ്യ കപ്പ് ക്രിക്കറ്റിലെ അപ്രതീക്ഷിത തിരിച്ചടിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണ്. ടി20 ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമായ പരമ്പരകൂടിയാണിത്.
പന്തോ കാര്‍ത്തികോ?:ഇന്ത്യയെ സംബന്ധിച്ച് വിരാട് കോലിയുടെ ഫോമും പേസർമാരായ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും തിരിച്ചെത്തിയത് കരുത്താവും. കെഎല്‍ രാഹുലിന് പകരം വിരാട് കോലി ഓപ്പണായെത്തിയാല്‍ അത്ഭുതപ്പെടാനില്ല. വിക്കറ്റ് കീപ്പർമാരായ റിഷഭ് പന്ത്, ദിനേശ് കാർത്തിക് എന്നിവര്‍ തമ്മിലുള്ള തെരഞ്ഞെടുപ്പാണ് തലവേദനയാവുന്നത്.
സമീപകാലത്ത് ടീം മാനേജ്‌മെന്‍റ് കാർത്തിക്കിന് മികച്ച ശ്രദ്ധ നൽകിയിരുന്നു. എന്നാല്‍ അവസരങ്ങളുടെ അഭാവം താരത്തിന്‍റെ ഫോമിനെ സംശയത്തിലാക്കുകയാണ്. മറുവശത്ത് ഫോര്‍മാറ്റില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ പന്തിന് കഴിഞ്ഞിട്ടില്ല.
ഇതോടെ ഇവരില്‍ ആരാവും പ്ലേയിങ് ഇലവനിലെത്തുകയെന്നത് കാത്തിരുന്ന് കാണേണ്ടി വരും. പരിക്കേറ്റ് പുറത്തായ ജഡേജയ്‌ക്ക് പകരം ആര്‍ അശ്വിനെ പരിഗണിച്ചാല്‍ ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് കാത്തിരിക്കേണ്ടിവരും.
നങ്കൂരമിടുമോ സ്‌മിത്ത്?:ഏകദിനത്തില്‍ നിന്നും വിരമിച്ചതിന് ശേഷം ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെ ആദ്യ മത്സരമാണിത്. ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക്, മാർകസ് സ്റ്റോയിനിസ്, മിച്ചൽ മാർഷ് എന്നിവരുടെ അഭാവത്തിൽ ഓസീസ് ടീമിൽ കാര്യമായ മാറ്റമുണ്ടാവും.
ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക്, മാർകസ് സ്റ്റോയ്‌നിസ്, മിച്ചൽ മാർഷ് എന്നിവര്‍ കളിക്കാത്തതിനാല്‍ ഓസീസ് ടീമിൽ മാറ്റമുണ്ടാവുമെന്ന് ഉറപ്പ്. മാര്‍ഷിന്‍റെ അഭാവത്തില്‍ സ്റ്റീവ് സ്‌മിത്ത് മൂന്നാം നമ്പറിലെത്തുമെന്ന് ഫിഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഫിഞ്ചിന്‍റെ മോശം ഫോമും