കേരളം

kerala

ETV Bharat / sports

India VS Australia Second ODI Highlights രണ്ടാം ഏകദിനത്തിലും ഓസീസിന് കാലിടറി, 99 റണ്‍സ് ജയവുമായി ഇന്ത്യയ്‌ക്ക് പരമ്പര

India VS Australia Second ODI : ഓസ്‌ട്രേലിയക്കെതിരെ വീണ്ടും ആധികാരിക ജയവുമായി ടീം ഇന്ത്യ. മഴ കളി തടസപ്പെടുത്തിയ മത്സരത്തില്‍ കങ്കാരുകള്‍ക്കെതിരെ ഇന്ത്യയ്‌ക്ക് 99 റണ്‍സ് വിജയം.

India VS Australia Second ODI Highlights  India VS Australia Second ODI  India VS Australia Second ODI Highlights score  India VS Australia  ind vs aus  ഇന്ത്യ ഓസ്‌ട്രേലിയ  ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനം  ഇന്ത്യ ഓസ്‌ട്രേലിയ ഭോപ്പാല്‍  കെഎല്‍ രാഹുല്‍  സൂര്യകുമാര്‍ യാദവ്
India VS Australia Second ODI Highlights

By ETV Bharat Kerala Team

Published : Sep 24, 2023, 10:19 PM IST

Updated : Sep 25, 2023, 12:02 PM IST

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് 99 റണ്‍സിന്‍റെ ജയം. മഴി കളി തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസീസിന്‍റെ വിജയലക്ഷ്യം 33 ഓവറില്‍ 317 റണ്‍സായി പുനക്രമീകരിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ കങ്കാരുകള്‍ക്ക് അടിപതറുകയായിരുന്നു. 28.2 ഓവറില്‍ 217 റണ്‍സിന് ഓസീസ് നിര ഓള്‍ഔട്ടായി.

ഓസ്‌ട്രേലിയക്കായി 54 റണ്‍സെടുത്ത സീന്‍ അബോട്ട് ആണ് ടോപ്‌ സ്‌കോറര്‍. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും(53) അര്‍ധസെഞ്ച്വറി നേടി. മാര്‍നസ് ലബുഷെയ്‌ന്‍ (27), ജോഷ് ഹേസല്‍വുഡ്(23), കാമറൂണ്‍ ഗ്രീന്‍(19), അലക്‌സ് ക്യാരി(14) എന്നിവരാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. ഇന്ത്യയ്‌ക്കായി ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. പ്രസിദ്ധ് കൃഷ്‌ണ രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ 2-0ത്തിന്‍റെ ലീഡുമായി ഇന്ത്യ സീരീസ് നേടി. സെപ്‌റ്റംബര്‍ 27നാണ് പരമ്പരയിലെ അവസാന മത്സരം. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ മത്സരത്തില്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തില്‍ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിനെ നഷ്‌ടപ്പെട്ടെങ്കിലും മൂന്നാമനായി ഇറങ്ങിയ ശ്രേയസ് അയ്യര്‍ക്കൊപ്പം ശുഭ്‌മാന്‍ ഗില്‍ ഇന്ത്യയെ മികച്ച നിലയില്‍ എത്തിക്കുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ 200 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ടോട്ടലില്‍ ചേര്‍ത്തത്. മത്സരത്തില്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. ശ്രേയസ് 90 പന്തുകളില്‍ 105 റണ്‍സും ഗില്‍ 97 പന്തുകളില്‍ 104 റണ്‍സും നേടി ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു.

ഇവര്‍ക്ക് പുറമെ സൂര്യകുമാര്‍ യാദവും (37 പന്തുകളില്‍ 72), നായകന്‍ കെഎല്‍ രാഹുലും (38 പന്തില്‍ 52) റണ്‍സ് നേടി ഇന്ത്യന്‍ ടോട്ടലിലേക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്‍കി. അവസാന ഓവറുകളില്‍ സൂര്യകുമാറിന്‍റെ ഇന്നിങ്‌സിലൂടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 399 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലെത്തിയത്. ഇഷാന്‍ കിഷന്‍റെ(31) പ്രകടനവും നിര്‍ണായകമായി. ഓസ്‌ട്രേലിയക്കായി കാമറൂണ്‍ ഗ്രീന്‍ രണ്ട് വിക്കറ്റും, ഹേസല്‍വുഡ്, അബോട്ട്, സാംപ തുടങ്ങിയവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഇന്ത്യ (പ്ലേയിങ് ഇലവൻ India Playing XI against Australia): ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (സി/ഡബ്ല്യു), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ.

ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ Australia Playing XI against India): ഡേവിഡ് വാർണർ, മാത്യു ഷോർട്ട്, സ്‌റ്റീവ് സ്‌മിത്ത് (സി), മാർനസ് ലെബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ്, അലക്‌സ് കാരി (ഡബ്ല്യു), കാമറൂൺ ഗ്രീൻ, സീൻ ആബട്ട്, ആദം സാംപ, ജോഷ്‌ ഹെയ്‌സല്‍വുഡ്, സ്പെൻസർ ജോൺസൺ.

Last Updated : Sep 25, 2023, 12:02 PM IST

ABOUT THE AUTHOR

...view details