ചെന്നൈ: എകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്ക് എതിരെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് (India vs Australia) ആദ്യ പ്രഹരം നല്‍കിയത് മാർക്വീ പേസർ ജസ്പ്രീത് ബുംറയാണ്. ഇന്നിങ്‌സിന്‍റെ മൂന്നാം ഓവറിൽ തന്നെ ഓപ്പണർ മിച്ചൽ മാർഷിനെ (Mitchell Marsh) ജസ്‌പ്രീത് ബുംറ (Jasprit Bumrah) പവലിയനിലേക്ക് തിരികെ അയച്ചു. ബുംറയുടെ ഓഫ് സ്‌റ്റംപിന് പുറത്തുവന്ന പന്തില്‍ എഡ്‌ജായ മാര്‍ഷിനെ സ്ലിപ്പില്‍ വിരാട് കോലി ചാടിപ്പിടിക്കുകയായിരുന്നു.
തിരികെ കയറുമ്പോള്‍ മിച്ചല്‍ മാര്‍ഷിന്‍റെ അക്കൗണ്ട് ശൂന്യമായിരുന്നു. എകദിന ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഓസ്‌ട്രേലിയന്‍ ഓപ്പണറെ ഇന്ത്യ പൂജ്യത്തിന് തിരിച്ചയയ്‌ക്കുന്നത് (Jasprit Bumrah became first Indian to dismiss an Australian opener for duck in cricket World Cup). ഇതോടൊപ്പം മാര്‍ഷിനെ പിടികൂടിയ വിരാട് കോലിയും (Virat Kohli) ലോകകപ്പില്‍ ഒരു തകര്‍പ്പന്‍ റെക്കോഡിട്ടിട്ടുണ്ട്.
ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറല്ലാത്ത ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് വിരാട് കോലി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. മുന്‍ സ്‌പിന്നര്‍ അനില്‍ കുംബ്ലെയെയാണ് 34-കാരനായ കോലി പിന്നിലാക്കിയത് (Virat Kohli breaks Anil Kumble cricket World Cup record). മിച്ചല്‍ മാര്‍ഷിന്‍റെ പുറത്താവലില്‍ കലാശിച്ചത് ലോകകപ്പില്‍ വിരാട് കോലിയുടെ 15-ാമത്തെ ക്യാച്ചാണ്.
ഇതിന് മുമ്പ് 14 ക്യാച്ചുകളുമായി അനില്‍ കുംബ്ലെയ്‌ക്ക് ഒപ്പമായിരുന്നു കോലിയുണ്ടായിരുന്നത്. 12 ക്യാച്ചുകള്‍ വീതമുള്ള കപില്‍ ദേവ് (Kapil Dev), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (Sachin Tendulkar) എന്നിവരാണ് ഇരുവര്‍ക്കും പിന്നിലുള്ളത്. അതേസമയമ മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് ഇന്ത്യന്‍ ബോളര്‍മാര്‍ തിളങ്ങിയതോടെ 49.3 ഓവറില്‍ 199 റണ്‍സിന് പുറത്തായിരുന്നു.
71 പന്തുകളില്‍ 46 റണ്‍സെടുത്ത സ്‌മിത്തായിരുന്നു ഓസീസിന്‍റെ ടോപ് സ്‌കോറര്‍. 52 പന്തുകളില്‍ 41 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ (34 പന്തില്‍ 28) ചെറുത്ത് നില്‍പ്പും ടീമിന് നിര്‍ണായകമായി. ഇന്ത്യയ്‌ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്‌ത്തി. മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളി.
ALSO READ: Yuvraj Singh Criticizes Shreyas Iyer നാലാം നമ്പറില്‍ ശ്രേയസ് പോര; പകരക്കാരനെ നിര്‍ദേശിച്ച് യുവരാജ് സിങ്
രണ്ട് റണ്‍സ് മാത്രമുളള സമയത്ത് മൂന്ന് വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്‌ടമായത്. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായി. തുടര്‍ന്ന് വിരാട് കോലിയും കെഎല്‍ രാഹുലും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ ട്രാക്കിലാക്കിയത്. വിജയത്തിനടുത്ത് കോലി മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച രാഹുല്‍ ഇന്ത്യയ്‌ക്ക് ആറ് വിക്കറ്റിന്‍റെ വിജയം ഉറപ്പിക്കുകയും ചെയ്‌തു.