കേരളം

kerala

ETV Bharat / sports

ശ്രേയസ് അയ്യര്‍ തിരിച്ചെത്തും, ആരാകും പുറത്തിരിക്കുക ? ; ഓസീസിനെതിരായ പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യ, നാലാം മത്സരം നാളെ - ഇന്ത്യ ഓസ്ട്രേലിയ മത്സരം

India vs Australia 4th T20I Preview : ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ നാലാം മത്സരം നാളെ റായ്‌പൂരില്‍. ഇരു ടീമുകളുടെയും പ്ലെയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യത.

India vs Australia  India vs Australia 4th T20I  India vs Australia T20I Series  Shreyas Iyer Tilak Varma  India Squad For Last 2 T20Is Against Australia  Australia T20I Squad Against India
India vs Australia 4th T20I Preview

By ETV Bharat Kerala Team

Published : Nov 30, 2023, 3:14 PM IST

റായ്‌പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന്‍റെ ക്ഷീണം മാറ്റാന്‍ ടീം ഇന്ത്യ നാളെ (ഡിസംബര്‍ 1) ഇറങ്ങും. പരമ്പരയിലെ നാലാം മത്സരത്തിന് റായ്പൂരാണ് വേദിയാകുന്നത് (India vs Australia 4th T20I Match Preview). രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് നിലവില്‍ ആതിഥേയരായ ഇന്ത്യ. വിശാഖപട്ടണത്തും കാര്യവട്ടത്തും നേടിയ ജയങ്ങള്‍ റായ്‌പൂരിലും ആവര്‍ത്തിക്കാനായാല്‍ ടീം ഇന്ത്യയ്‌ക്ക് കങ്കാരുപ്പടയ്‌ക്കെതിരായ പരമ്പര ഒരു മത്സരം ശേഷിക്കെ തന്നെ സ്വന്തമാക്കാം. മറുവശത്ത്, ഗുവാഹത്തിയില്‍ നടന്ന മൂന്നാം ടി20യില്‍ ജയിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ ഇന്ത്യയെ നേരിടാനിറങ്ങുന്നത്.

ശ്രേയസ് തിരിച്ചെത്തുമ്പോള്‍ ആര് പുറത്തിരിക്കും ?: ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ അംഗമായിരുന്ന ശ്രേയസ് അയ്യര്‍ (Shreyas Iyer) വിശ്രമത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. നായകന്‍ സൂര്യകുമാര്‍ യാദവിന്‍റെ ഡെപ്യൂട്ടി ആയിട്ടാണ് ശ്രേയസ് ടീമിലേക്ക് തിരിച്ചെത്തുന്നത്. ഈ സാഹചര്യത്തില്‍ പ്ലെയിങ് ഇലവനില്‍ താരത്തിന്‍റെ സ്ഥാനം ഉറപ്പാണ്.

അയ്യര്‍ ടീമിലേക്ക് എത്തുമ്പോള്‍ ആരുടെ സ്ഥാനം തെറിക്കുമെന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ശ്രേയസ് പ്ലെയിങ് ഇലവനിലേക്ക് എത്തിയാല്‍ തിലക് വര്‍മയായിരിക്കും പുറത്തിരിക്കേണ്ടി വരിക. ഗുവാഹത്തിയിലെ അവസാന മത്സരത്തിലെ പ്രകടനം ഒഴിച്ചുനിര്‍ത്തിയാല്‍ പരമ്പരയില്‍ അത്ര മികവിലേക്ക് ഉയരാന്‍ തിലക് വര്‍മയ്‌ക്ക് സാധിച്ചിട്ടില്ല.

ഓപ്പണര്‍മാരായി യശസ്വി ജയ്‌സ്വാളും റിതുരാജ് ഗെയ്‌ക്‌വാദും തുടരുമ്പോള്‍ മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനായിരിക്കും പ്ലെയിങ് ഇലവനിലേക്ക് എത്തുന്നത്. തിലക് വര്‍മയെ പുറത്തിരുത്തിയാല്‍ ശ്രേയസ് അയ്യര്‍ ആയിരിക്കും നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുന്നത്. ക്യാപ്‌റ്റന്‍ സൂര്യകുമാര്‍ യാദവ് അഞ്ചാം നമ്പറിലും ഫിനിഷര്‍ റോളില്‍ റിങ്കു തന്നെ തുടരാനുമാണ് റായ്പൂരില്‍ സാധ്യതകള്‍.

കൂടാതെ, പേസര്‍ മുകേഷ് കുമാറിന്‍റെ പകരക്കാരനായി ദീപക് ചാഹറിനെയും അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ടീമിന് പുറത്തായിരുന്നു ദീപക് ചഹാര്‍. ടി20 ലോകകപ്പ് ഉള്‍പ്പടെ വരാനിരിക്കെ ചാഹറിന്‍റെ മടങ്ങി വരവും ആരാധകര്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മറുവശത്ത് ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, ആദം സാംപ, ജോഷ് ഇംഗ്ലിസ്, മാര്‍ക്കസ് സ്റ്റോയിനിസ്, സീന്‍ ആബോട്ട് എന്നിവരില്ലാതെയാകും ഓസ്‌ട്രേലിയ ഇറങ്ങുന്നത്.

ഇന്ത്യ ടി20 സ്ക്വാഡ് (India Squad For Last 2 T20Is Against Australia): യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്‌റ്റന്‍), റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, അര്‍ഷ്‌ദീപ് സിങ്, ദീപക് ചാഹര്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്‌ണ, രവി ബിഷ്‌ണോയ്.

ഓസ്‌ട്രേലിയ ടി20 സ്ക്വാഡ് (Australia T20I Squad Against India): മാത്യു വെയ്‌ഡ് (ക്യാപ്റ്റൻ), ജേസൺ ബെഹ്‌റൻഡോർഫ്, ടിം ഡേവിഡ്, ബെൻ ഡ്വാർഷുയിസ്, നഥാൻ എല്ലിസ്, കാമറൂണ്‍ ഗ്രീൻ, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ബെൻ മക്‌ഡെർമോട്ട്, ജോഷ് ഫിലിപ്പീ, തൻവീർ സംഘ, മാറ്റ് ഷോർട്ട്, കെയ്ൻ റിച്ചാർഡ്‌സൺ.

Also Read :ഇപ്പോള്‍ ഇതിന്‍റെ ആവശ്യം എന്തായിരുന്നു ? ; ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയ്‌ക്കെതിരെ മൈക്കില്‍ ഹസി

ABOUT THE AUTHOR

...view details