രാജ്‌കോട്ട്:ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മൂന്നാമത്തേയും അവസാനത്തേയും എകദിനത്തില്‍ ഇന്ത്യയ്‌ക്ക് ബോളിങ്. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ് ഓസീസ് ഇറങ്ങുന്നത്. തൻവീർ സംഗ ടീമിനായി അരങ്ങേറ്റം നടത്തും.
മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലി, കുല്‍ദീപ് യാദവ് എന്നിവര്‍ മടങ്ങിയെത്തി. അശ്വിന് പകരം വാഷിങ്‌ടണ്‍ സുന്ദറാണ് പ്ലേയിങ് ഇലവനിലെത്തിയത്. അസുഖം ബാധിച്ച ഇഷാന്‍ കിഷനും കളിക്കുന്നില്ല. ഇതോടെ രോഹിത്തിനൊപ്പം വിരാട് കോലി ഓപ്പണിങ്ങിന് ഇറങ്ങിയേക്കും.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഓസ്‌ട്രേലിയ (പ്ലേയിംഗ് ഇലവൻ): മിച്ചൽ മാർഷ്, ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത്, മാർനസ് ലെബുഷെയ്‌ന്‍ , അലക്‌സ് കാരി(വിക്കറ്റ് കീപ്പര്‍), ഗ്ലെൻ മാക്‌സ്‌വെൽ, കാമറൂൺ ഗ്രീൻ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), മിച്ചൽ സ്റ്റാർക്ക്, തൻവീർ സംഗ, ജോഷ് ഹേസൽവുഡ്.
പരമ്പരയില്‍ കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയം തൂക്കിയിരുന്നു. മൊഹാലിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റുകള്‍ക്കായിരുന്നു ആതിഥേയരുടെ വിജയം. ഇന്‍ഡോറില്‍ നടന്ന രണ്ടാം മത്സരത്തില്‍ മഴനിയമപ്രകാരം 99 റണ്‍സിന്‍റെ വിജയവും ഇന്ത്യ നേടി. ഇതോടെ രാജ്‌കോട്ടിലും വിജയം ആവര്‍ത്തിക്കാന്‍ ആയാല്‍ പരമ്പരയില്‍ ഓസീസിനെ വൈറ്റ്‌വാഷ് ചെയ്യാന്‍ ഇന്ത്യയ്‌ക്ക് കഴിയും.