കേരളം

kerala

ETV Bharat / sports

കാര്യവട്ടത്ത് ഇന്ത്യയ്‌ക്ക് ടോസ് നഷ്‌ടം; ഓസീസ് ബോളിങ് തിരഞ്ഞെടുത്തു - സൂര്യകുമാര്‍ യാദവ്

India vs Australia 2nd T20I Toss Report : ഇന്ത്യയ്‌ക്ക് എതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മാത്യു വെയ്‌ഡ് ബോളിങ് തിരഞ്ഞെടുത്തു.

India vs Australia 2nd T20I Toss Report  India vs Australia  Suryakumar Yadav  Matthew Wade  India Playing XI in 2nd T20I against Australia  Australia Playing XI in 2nd T20I against India  ഇന്ത്യ vs ഓസ്‌ട്രേലിയ ടോസ് റിപ്പോര്‍ട്ട്  ഇന്ത്യ vs ഓസ്‌ട്രേലിയ രണ്ടാം ടി20  സൂര്യകുമാര്‍ യാദവ്  മാത്യു വെയ്‌ഡ്
India vs Australia 2nd T20I Toss Report

By ETV Bharat Kerala Team

Published : Nov 26, 2023, 7:01 PM IST

Updated : Nov 26, 2023, 7:18 PM IST

തിരുവനന്തപുരം: ഇന്ത്യയ്‌ക്ക് എതിരായ രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മാത്യു വെയ്‌ഡ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ആദ്യ ടി20യിലെ പ്ലേയിങ്‌ ഇലവനില്‍ രണ്ട് മാറ്റവുമായാണ് ഓസ്‌ട്രേലിയ കളിക്കുന്നത്.

ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിന് പകരം ആഡം സാംപയും ആരോൺ ഹാർഡിക്ക് പകരം ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ടീമിലെത്തിയത്. ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അറിയിച്ചു.

ഇന്ത്യന്‍ (പ്ലേയിങ് ഇലവന്‍): യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ(ഡബ്ല്യു), സൂര്യകുമാർ യാദവ്(സി), തിലക് വർമ്മ, റിങ്കു സിങ്‌, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്‌, മുകേഷ് കുമാർ, പ്രശസിദ്ധ് കൃഷ്ണ (India Playing XI in 2nd T20I against Australia).

ഓസ്‌ട്രേലിയ (പ്ലേയിങ്‌ ഇലവൻ): സ്റ്റീവൻ സ്മിത്ത്, മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ്, മാർക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, ഗ്ലെൻ മാക്‌സ്‌വെൽ, മാത്യു വേഡ് (ഡബ്ല്യു/സി), സീൻ ആബട്ട്, നഥാൻ എല്ലിസ്, ആദം സാംപ, തൻവീർ സംഗ (Australia Playing XI in 2nd T20I against India).

മത്സരം ലൈവായി കാണാന്‍: ഇന്ത്യ vs ഓസ്‌ട്രേലിയ രണ്ടാം ടി20 ടെലിവിഷനില്‍ Sports18, Colors Cineplex ചാനലുകളിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. Jio Cinema ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരം കാണാം..

ALSO READ: ഹാര്‍ദിക് ഗുജറാത്തില്‍ തന്നെ; 2 മലയാളി താരങ്ങളെ വെട്ടി രാജസ്ഥാന്‍, ടീമുകളില്‍ ആരൊക്കെയുണ്ടെന്ന് അറിയാം

കാര്യവട്ടത്തെ പിച്ചില്‍ റണ്ണൊഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ടി20 പിടിച്ച ഇന്ത്യ ജയത്തുടര്‍ച്ച ലക്ഷ്യം വയ്‌ക്കുമ്പോള്‍ പരമ്പരയിലേക്ക് തിരിച്ചെത്താനാവും ഓസീസിന്‍റെ ശ്രമം. വിശാഖപട്ടണത്ത് നടന്ന ഒന്നാം ടി20യില്‍ രണ്ട് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ജോഷ് ഇംഗ്ലിസ് (50 പന്തില്‍ 110), സ്‌റ്റീവ് സ്‌മിത്ത് (41 പന്തില്‍ 52) എന്നിവരുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സായിരുന്നു നേടിയിരുന്നത്.

മറുപടിക്ക് ഇറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു. 42 പന്തില്‍ 80 റണ്‍സെടുത്ത നായകന്‍ സൂര്യകുമാര്‍ യാദവായിരുന്നു ഇന്ത്യയുടെ വിജയശില്‍പി. 39 പന്തില്‍ 58 റണ്‍സ് നേടിയ ഇഷാന്‍ കിഷന് പുറമെ 8 പന്തില്‍ 21 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളും 14 പന്തില്‍ 22* റണ്‍സ് നേടിയ റിങ്കു സിങ്ങും തിളങ്ങി.

ALSO READ: 'സൂര്യയ്‌ക്ക് ഏകദിനത്തിലും തിളങ്ങാം' ; ഒറ്റക്കാര്യം മതിയെന്ന് എബി ഡിവില്ലിയേഴ്‌സ്

Last Updated : Nov 26, 2023, 7:18 PM IST

ABOUT THE AUTHOR

...view details