കേരളം

kerala

ETV Bharat / sports

ആഞ്ഞടിച്ച് ഇന്ത്യ, കാര്യവട്ടത്ത് 'റണ്‍ മഴ'; ഓസീസിന് 236 റൺസ് വിജയലക്ഷ്യം

India Vs Australia 2nd T20 : പവര്‍പ്ലേയില്‍ തന്നെ അര്‍ധ സെഞ്ചുറി തികച്ച ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 25 പന്തിൽ 53 റൺസ് നേടി ഗംഭീര തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. 2 സിക്സും 9 ഫോറും അടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്സ്.

India Vs Australia 2nd T20 First Innings  India Vs Australia  Karyavattom  India Vs Australia Kerala  കാര്യവട്ടം ഇന്ത്യ ഓസീസ്  ഇന്ത്യ ഓസ്‌ട്രേലിയ ടി 20  ഇന്ത്യ  വിജയലക്ഷ്യം  ടീം ഇന്ത്യ  team india
India Vs Australia 2nd T20 First Innings

By ETV Bharat Kerala Team

Published : Nov 26, 2023, 9:28 PM IST

Updated : Nov 27, 2023, 12:06 PM IST

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20യില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 236 റൺസ് വിജയലക്ഷ്യം കുറിച്ച് ഇന്ത്യ (India Vs Australia 2nd T20 First Innings). ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ എന്നിവരുടെ അര്‍ധ സെഞ്ചുറി മികവിലാണ് നാല് വിക്കറ്റ് നഷ്‌ടത്തിൽ 235 റണ്‍സെടുത്തത്. ഇന്ത്യൻ ബാറ്റ്സ്‌മാൻമാർ ഓസീസ് ബൗളർമാരെ അടിച്ചു പറത്തുന്ന കാഴ്‌ചയ്ക്കാണ് കാര്യവട്ടം സാക്ഷിയായത്.

പവര്‍പ്ലേയില്‍ തന്നെ അര്‍ധ സെഞ്ചുറി തികച്ച ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 25 പന്തിൽ 53 റൺസ് നേടി ഗംഭീര തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. 2 സിക്‌സും 9 ഫോറും അടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്‍റെ ഇന്നിങ്സ്. ആറാം ഓവറിൽ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. പിന്നീട് ക്രീസിലെത്തിയ ഇഷാൻ കിഷന്‍ 32 പന്തിൽ 52 റൺസ് നേടിയാണ് പുറത്തായത്.

കഴിഞ്ഞ മത്സരത്തിലെ ടോപ് സ്കോററായ ക്യാപ്റ്റൻ സൂര്യകുമാർ 10 പന്തിൽ 19 റൺസ് നേടി വേഗം മടങ്ങി. ഋതുരാജ് ഗെയ്‌ക്‌വാദ് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 39 പന്തിൽ നിന്ന് ടി20യിലെ തന്‍റെ മൂന്നാം അർധസെഞ്ചുറി നേടി. അവസാന ഓവറുകളിൽ റിങ്കു സിങ് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയുടെ സ്‌കോർ 200 കടത്തിയത്. ഒമ്പത് പന്തുകള്‍ നേരിട്ട റിങ്കു 31 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ കാര്യവട്ടത്ത് കളിക്കാനിറങ്ങിയത്. അതേസമയം ആദ്യ ടി20യിലെ പ്ലേയിങ്‌ ഇലവനില്‍ രണ്ട് മാറ്റവുമായാണ് ഓസ്‌ട്രേലിയ കളിക്കുന്നത്. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിന് പകരം ആഡം സാംപയും ആരോൺ ഹാർഡിക്ക് പകരം ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ഓസീസ് ടീമിലെത്തിയത്.

Also Read:കാര്യവട്ടത്ത് ഇന്ത്യയ്‌ക്ക് ടോസ് നഷ്‌ടം; ഓസീസ് ബോളിങ് തിരഞ്ഞെടുത്തു

ഇന്ത്യന്‍ (പ്ലേയിങ് ഇലവന്‍): യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ(ഡബ്ല്യു), സൂര്യകുമാർ യാദവ്(സി), തിലക് വർമ്മ, റിങ്കു സിങ്‌, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്‌, മുകേഷ് കുമാർ, പ്രശസിദ്ധ് കൃഷ്ണ (India Playing XI in 2nd T20I against Australia).

ഓസ്‌ട്രേലിയ (പ്ലേയിങ്‌ ഇലവൻ): സ്റ്റീവൻ സ്മിത്ത്, മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ്, മാർക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, ഗ്ലെൻ മാക്‌സ്‌വെൽ, മാത്യു വേഡ് (ഡബ്ല്യു/സി), സീൻ ആബട്ട്, നഥാൻ എല്ലിസ്, ആദം സാംപ, തൻവീർ സംഗ (Australia Playing XI in 2nd T20I against India).

മത്സരം ലൈവായി കാണാന്‍: ഇന്ത്യ vs ഓസ്‌ട്രേലിയ രണ്ടാം ടി20 ടെലിവിഷനില്‍ Sports18, Colors Cineplex ചാനലുകളിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. Jio Cinema ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരം കാണാം.

Last Updated : Nov 27, 2023, 12:06 PM IST

ABOUT THE AUTHOR

...view details