കേരളം

kerala

ETV Bharat / sports

India vs Australia 2nd ODI Match Preview : ജയിച്ച് പരമ്പര പിടിക്കാന്‍ ഇന്ത്യ, തിരിച്ചടിക്കാന്‍ ഓസ്‌ട്രേലിയ ; ഇന്ന് രണ്ടാം ഏകദിനം

India vs Australia 2nd ODI At Holkar: ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്. ജയിച്ചാല്‍ ഇന്ത്യയ്‌ക്ക് പരമ്പര. ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ റണ്‍സ് ഒഴുകുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍.

India vs Australia  India vs Australia 2nd ODI  India vs Australia 2nd ODI At Holkar  India vs Australia 2nd ODI Time  India ODI Squad Against Australia 2nd ODI  ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനം  ഹോല്‍ക്കര്‍ സ്റ്റേഡിയം പിച്ച് റിപ്പോര്‍ട്ട്  ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പര  ഇന്ത്യന്‍ ഏകദിന സ്ക്വാഡ്  ഇന്ത്യ ഓസ്‌ട്രേിലിയ മത്സരം ആരംഭിക്കുന്ന സമയം
India vs Australia 2nd ODI Match Preview

By ETV Bharat Kerala Team

Published : Sep 24, 2023, 10:51 AM IST

ഇന്‍ഡോര്‍ :ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ (India vs Australia ODI Series) രണ്ടാം മത്സരം ഇന്ന് (സെപ്‌റ്റംബര്‍ 24) നടക്കും. ഇന്‍ഡോറിലെ ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ (Holkar Stadium) ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് മത്സരം (India vs Australia 2nd ODI Time). ആദ്യ മത്സരത്തിലെ ജയം ആവര്‍ത്തിക്കാന്‍ ഇന്ത്യയും പരമ്പര കൈവിടാതിരിക്കാന്‍ കങ്കാരുപ്പടയും ഇറങ്ങുമ്പോള്‍ ആവേശകരമായ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

മൊഹാലിയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരം അഞ്ച് വിക്കറ്റിനാണ് കെഎല്‍ രാഹുലും സംഘവും സ്വന്തമാക്കിയത്. കളിയില്‍ ടോസ് നേടി ആദ്യം ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്കായി പേസര്‍ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ഷമിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന്‍റെ കരുത്തില്‍ ഓസീസിനെ 276 റണ്‍സില്‍ പൂട്ടാന്‍ ടീം ഇന്ത്യയ്‌ക്ക് സാധിച്ചു.

മറുപടി ബാറ്റിങ്ങില്‍ ശുഭ്‌മാന്‍ ഗില്‍, റിതുരാജ് ഗെയ്‌ക്‌വാദ്, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നീ നാലുപേരുടെ അര്‍ധസെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ ജയത്തിലേക്ക് എത്തുകയായിരുന്നു. ബാറ്റര്‍മാരുടെ പ്രകടനം ഇന്‍ഡോറില്‍ ഇറങ്ങുമ്പോഴും ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം പകരുന്നതാണ്.

പരിക്ക് മാറി ടീമിലേക്ക് മടങ്ങിയെത്തിയ ശ്രേയസ് അയ്യരുടെ ഫോമില്‍ മാത്രമാണ് നിലവില്‍ ടീമിന് ആശങ്ക. റണ്‍സൊഴുകുന്ന പിച്ചായതിനാല്‍ ഇന്ന് മുഹമ്മദ് സിറാജ് ടീമിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. മറുവശത്ത്, പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഓസീസ് ടീം. മൊഹാലിയില്‍ കളിപ്പിച്ച അതേ ഇലവനെ തന്നെയാകും അവരും ഇന്ന് കളത്തിലിറക്കുക.

പിച്ച് റിപ്പോര്‍ട്ട് :ഇൻഡോറിലെ ഹോല്‍ക്കര്‍ സ്റ്റേഡിയത്തിലെ പിച്ച് പൊതുവെ ബാറ്റര്‍മാരെ സഹായിക്കുന്നതാണ്. ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് ഏകദിന ക്രിക്കറ്റില്‍ തന്‍റെ ഡബിള്‍ സെഞ്ച്വറിയടിച്ചത് ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ വച്ചാണ്. 320 ആണ് ഇവിടുത്തെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍.ഈ വര്‍ഷം ആദ്യം ന്യൂസിലന്‍ഡിനെ ഇതേ വേദിയില്‍ നേരിട്ടപ്പോള്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 9 വിക്കറ്റ് നഷ്‌ടത്തില്‍ 385 റണ്‍സാണ് അടിച്ചെടുത്തത്. ശുഭ്‌മാന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവരുടെ സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ഇന്ത്യ ആ മത്സരത്തില്‍ വമ്പന്‍ സ്കോര്‍ നേടിയത്.

Also Read :Aakash Chopra on Shreyas Iyer 'ഓസീസിനെതിരെ ശ്രേയിസിന് അതിന് കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യ പ്രശ്‌നത്തിലാവും'; വമ്പന്‍ മുന്നറിയിപ്പുമായി ആകാശ് ചോപ്ര

ഇന്ത്യ സ്ക്വാഡ് (രണ്ടാം ഏകദിനം):ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ, റിതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിൻ, വാഷിങ്‌ടൺ സുന്ദർ, ശർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീ‌ത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ, തിലക് വർമ.

ഓസ്‌ട്രേലിയ സ്ക്വാഡ് : ഡേവിഡ് വാർണർ, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് കാരി, ജോഷ് ഇംഗ്ലിസ്, മാറ്റ് ഷോര്‍ട്, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ എല്ലിസ്, ആദം സാംപ, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ജോഷ് ഹെയ്‌സല്‍വുഡ്, തന്‍വീര്‍ സംഘ, സീന്‍ ആബട്ട്.

ABOUT THE AUTHOR

...view details